Connect with us

സിനിമ വാർത്തകൾ

സ്വവസതിയിൽ നിന്നും ചാടി എഴുന്നേറ്റു ദിലീപ്; പുലർച്ചെ താരം പോയത് അവിടേക്കു

Published

on

ഇന്ന് നടന്റെ മുൻ‌കൂർ ജാമ്യം ഹൈകോടതി  പരിഗണിക്കവേ നടൻ ദിലീപ് പള്ളിയിലെത്തി പ്രാർത്ഥിച്ചു. ആലുവ ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലെ നൊവേനയിലാണ് ദിലീപ് പങ്കെടുത്തത്.നടൻ ഇന്ന് പുലർച്ചെ അഞ്ചു മണിക്ക്ആണ് പള്ളിയിൽ എത്തിയത്. കൊച്ചിയിൽ നടിയെ അക്ക്രമിച്ച കേസിൽ അന്വേഷണഉദ്യഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്നാണ് ഹൈ കോടതി പരിഗണിക്കുന്നത്. ദിലീപ് , സഹോദരീ ഭർത്താവ് ടി എൻ സുരാജ്, ദിലീപിന്റെ സഹോദരൻ അനൂപ് , ബന്ധുവായ കൃഷ്ണപ്രസാദ് ഹോട്ടൽ ഉടമയായ ശരത്, സുഹൃത്തു ബൈജു ചെങ്ങമനാട് എന്നിവരുടെ ഹർജികൾ ആണ് ഇന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്.

അന്വേഷണ ഉദ്യഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ കേസിൻെറ അന്വേഷണത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനെ കഴിഞ്ഞ ദിവസം ദിലീപും കൂട്ടരും എതിര്‍ത്തിരുന്നു. ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തുറക്കുന്നതിനെയാണ് പ്രതിഭാഗം എതിര്‍ത്തത്. കോടതിക്ക് പാറ്റേണ്‍ ചോദിക്കാന്‍ പോലും അധികാരമില്ലെന്നും പ്രോസിക്യൂഷന്റെ വാദം മാത്രം കേട്ട് തങ്ങളെ വിളിച്ച് വരുത്തുകയായിരുന്നെന്ന് പ്രതികള്‍ വാദിച്ചു.

ഫോണുകൾമജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് തുറന്നാൽ അത് കൃത്രിമം നടത്താൻ ആണ് അന്വേഷണ ഉദഗസ്ഥരുടെ ഉദ്ദേശം എന്നും ഫോണുകൾ കോടതിയിൽ വെച്ച് ഡി ജി പി യുടെ മേൽനോട്ടത്തിൽ സീൽ ചെയ്യ്തതാണ്. സൈബർ വിദഗ്ധർ പോലുമില്ലാതെയാണ് തുറക്കാൻ പോകുന്നതെന്നും നടനും സംഘവും പറഞ്ഞു. അതേസമയം, ഫോണ്‍ തുറക്കുന്നത് പ്രതിഭാഗം എതിര്‍ക്കുന്നത് കേസ് വൈകിപ്പിക്കാനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനിടെ പ്രതിഭാഗം വാദത്തെ തള്ളി പാറ്റേണ്‍ ഉള്‍പ്പെട്ട കവര്‍ കോടതി തുറന്ന് പരിശോധിച്ചു. ഇന്നലെ ഉച്ചയോടെയാണ് അഭിഭാഷകര്‍ മുഖേന പ്രതികള്‍ ഫോണ്‍ തുറക്കാന്‍ ആവശ്യമായ പാറ്റേണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

നടൻ അടക്കമുള്ള പ്രതികളുടെ ആറു ഫോണുകൾ ആണ് ആലുവ മജിട്രേറ്റ് കോടതിയിൽ എത്തിക്കാൻ ഹൈ കോടതി ഉത്തരവ്ഇട്ടിരിക്കുന്നത്. തുടർന്നാണ് കോടതിയിൽ ഈ ഫോണുകൾ എത്തിച്ചത്. ഈ ഫോണുകൾ തിരുവന ന്തപുരംസൈബര്‍ ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയിൽ നൽകിയ അപേക്ഷയുടെ ആവശ്യം.

 

Advertisement

സിനിമ വാർത്തകൾ

മോഹൻലാലിന്റെ പ്രഖ്യാപനം  സൂപ്പറെന്ന്  ആരാധകർ!!

Published

on

കഴിഞ്ഞ ദിവസം ആന്റണി പെരു൦ മ്പാവൂർ  ഒരു അറിയിപ്പ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. മോഹൻലാൽ ഉടൻ ഒരു പ്രഖ്യാപനം നടത്തും യെന്നായിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ  ആ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മലയാളി പ്രേഷകർ കാത്തിരിക്കുന്ന ‘എംമ്പുരാൻ’  ഉടൻ എത്തുന്നു , ലൂസിഫറിന് മുകളിൽ ആയിരിക്കും എംമ്പുരാൻ എന്നും  മോഹൻലാൽ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം കൂടിയാണ് എംമ്പുരാൻ.


മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്, അതുപോലെ പൃഥിയുടെ നേരിട്ടുള്ള സംവിധാനവും സൂപ്പർ എന്നും മോഹൻലാൽ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ വളരെ വേഗത്തിൽ ഒരുങ്ങി കഴിഞ്ഞു, ഇതൊരു ചിത്രത്തിന്റെ ആദ്യ ചുവടു തന്നെയാണ് എന്നും പൃഥ്വിരാജ് പറയുന്നു. ഇന്നു മുതൽ എമ്പുരാനെ തുടക്കം കുറിക്കുകയാണ്,ഇനിയും ഇതില് അഭിനേതാക്കളെ തീരുമാനിക്കുക എന്ന കടമ്പ കൂടിയുണ്ട് എന്നും താരം പറഞ്ഞു.

പ്രീപ്രൊഡക്ഷൻ കാര്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും,ഈ ചിത്രം മൂന്ന് സിനിമകൾ  ഉള്ള  രണ്ടമത്തെ ഇൻസ്റ്റാൾമെന്റാണെന്നും  മുരളി ഗോപി പറഞ്ഞു. 2019  ലെ  ഒരു ബിഗ്‌ബഡ്ജെറ്റ് ചിത്രം ആയിരുന്നു ലൂസിഫർ. ബ്ലോക്കോഫീസിൽ 200 കോടി എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. ലൂസിഫറിനേക്കാൾ മികച്ച രീതിയിൽ എംമ്പുരാൻ എത്തുമെന്നാണ്  ചിത്രത്തിലെ അണിയറപ്രവർത്തകർ  പറയുന്നു.

Continue Reading

Latest News

Trending