അപകടം പറ്റിയ ദേശാടന പക്ഷിയെ രക്ഷിച്ചു സംരക്ഷിച്ചു പോയ യുവാവിന് എതിരെ വനം വകുപ്പ് കേസെടുത്തു . ഒന്നര വര്ഷം മുൻപാണ് പാടത്തു വലയിൽ കുടുങ്ങിയ നിലയിൽ അപകടം പറ്റിയ സരസ കോക്ക് എന്ന അപൂർവ്വയിനം കൊക്കിനെ ആരിഫ് ഖാൻ എന്ന ഉത്തർപ്രദേശുകാരൻ രക്ഷിച്ചത് . പിന്നീട് മുറിവ് സുഖപ്പെട്ടപ്പോൾ സാരസ്  കൊക്കും ആരിഫുമായി സൗഹൃദത്തിൽ ആവുകയായിരുന്നു . തിരികെ പോകാൻ തയ്യാറാകാതെ ദേശാടനപ്പക്ഷി ആരിഫിന്റെ ഒരു കുടുംബങ്ങളെ ആയി മാറുകയും ചെയ്തു .

ഉത്തർപ്രദേശിന്റെ  സംസ്ഥാന പക്ഷിയോളം  പദവിയുള്ള പക്ഷിയാണ്‌ ഈ ദേശാടന പക്ഷി . എന്നാൽ ഒരു വർഷത്തിന് ശേശം ദേശാടന പക്ഷിയെ അനധികൃതമായി വളർത്തി എന്ന പേരിൽ ആരിഫിനെതിരെ കേസെടുത്തു വനം വകുപ്പ് മുന്നോട്ടു വന്നു . 1972 -ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സാരസ കൊക്കുകളെ വ്യക്തികൾക്ക് കൈവശം വയ്ക്കാനോ ഭക്ഷണം നൽകാനോ വളർത്താനോ ഒന്നും തന്നെ അധികാരമില്ല. എന്നാൽ, താൻ ഒരിക്കലും അതിനെ തടങ്കലിൽ വച്ചിട്ടില്ല എന്ന് ആരിഫ് പറയുന്നു. അതിന് എപ്പോൾ വേണമെങ്കിലും കാട്ടിലേക്ക് പറക്കാമായിരുന്നു. മിക്കവാറും അത് രാവിലെ എവിടെ എങ്കിലും പോയിരിക്കാറുണ്ട്. എന്നാൽ, വൈകുന്നേരം ആകുമ്പോൾ അത് തിരികെ വരും തന്റെ കൂടെ ഭക്ഷണം കഴിക്കും. താനായിട്ട് അതിനെ ഒരിക്കലും പിടിച്ചു വച്ചിട്ടില്ല എന്ന് ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു.

.അതേസമയം, ആരിഫ് ഖാനും- സാരസ് കൊക്കും യുപിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൂടി വഴിവച്ചിരിക്കുകയാണ്. വനം വകുപ്പിന്റെ നടപടിയെ അപലപിച്ച് യുപി പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് രംഗത്തെത്തി. വനം വകുപ്പ് പക്ഷിയെ  സമസ്‌പൂർ സങ്കേതത്തിൽ തുറന്നുവിട്ടു . എന്നാൽ ആരിഫിന്റെ അസാന്യത്തിൽ ഈ പക്ഷി ഭക്ഷണം കഴിക്കാൻ പോലും വിസമ്മതിച്ചു എന്നാണ് വനം വകുപ്പ് അറിയിച്ചത് .