ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി അന്നം മോഷ്ടിച്ച് എന്ന കാരണത്താൽ ആൾകൂട്ടം മർദനത്തെ തുടർന്ന് മധുവിന്റെ കഥ പറയുന്ന ആദിവാസി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തു. മധു മരിച്ചു നാലാം ചരമ വാർഷികത്തിൽ ചിന്ന രാജ എന്ന ഗാനം പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിൽ മധുവായ് വേഷം ഇടുന്നതു അപ്പാനി ശരത് ആണ്. രതീഷ് വേഗ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിജീഷ് മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് ആണ് നിര്‍മാണം.


മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി. കുര്യന്‍, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.എഡിറ്റിംഗ് ബി. ലെനിന്‍. ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിടെ എടുത്ത സെല്‍ഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു.

ആദിവാസി എന്ന മധുവിന്റെ ജീവിത കഥ പറയുന്ന സിനിമ ഉടൻ തന്നെ തീയിട്ടറുകളിൽ റിലീസിനെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിന്റെ ടീസറും നേരത്തെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ മെഗാ സ്റ്റാർ മമ്മൂട്ടി മധുവിന്റെ കുടുംബത്തിന് കേസ് നടത്താനുള്ള സഹായങ്ങൾ എല്ലാം ചെയ്യാമെന്നു വാഗ്ദാനം നൽകിയിരുന്നു.