നമ്മൾ വണ്ടി ഓടിക്കുന്നവരോട് ഒന്ന് പറപ്പിച്ച് വിടെടാ എന്നൊക്കെ ഒരിക്കെലെങ്കിലും പറഞ്ഞിട്ടണ്ടാവും അല്ലേ? എന്നാലിതാ നിങ്ങൾക്ക് ശരിക്കും കാറോടിച്ച് പറക്കാനുള്ള അവസരം വരികയാണ്. പറക്കും കാർ യാഥാർത്ഥ്യമാവുകയാണ്.

ഈ കാർ എവിടെ കിട്ടും എന്നല്ലെ പറയാം, ടസ്‌കാനി ആസ്ഥാനമായുള്ള ജെറ്റ്സൺ വൺ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് പറക്കും കാർ പുറത്തിറക്കുന്നത്.കാറിന് 72 ലക്ഷം രൂപയാണ് ഈ ഇലട്രിക്കാറിന്റെ വില.കാറിന് 102 കിലോമീറ്റർ വേഗതയിലും 32 കിലോമീറ്റർ റേഞ്ചിലും പറക്കാൻ കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഭൂനിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ കാർ പറക്കുമെന്നും നിലവിൽ രണ്ട് പേർക്ക് മാത്രം യാത്ര ചെയ്യാൻ പറ്റുന്ന രീതിയിലാണ് കാർ നിർമിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.കാർബൺ ഫൈബർ ഉപയോഗിച്ചാണ് കാർ നിർമിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഭാരം കുറയ്ക്കാനാണ് ഇത് ഉപയോഗിച്ചിരിക്കുത്.

ലോകത്തിലെ തന്നെ ആദ്യത്തെ പറക്കും കാറാണിത്. എന്നാൽ പറക്കും ഇലട്രിക് കാറിന്റെ എല്ലാ യൂണിറ്റുകളും വിറ്റുപോയതായി കമ്പനി അറിയിച്ചു.ഈ വർഷം അവസാത്തോടെ പറക്കും കാറിന്റെ ഡെലിവറി ഉണ്ടാകുമെന്ന് മ്പനി വ്യക്തമാക്കി