ഉത്തരാഖണ്ഡിൽ 3 ദിവസമായി തുടരുന്ന മഴയിൽ മരണം 47 ആയി .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന .. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ട നിലയിലാണ് .കുടുങ്ങിക്കിടക്കുന്ന വിനോദ സാഞ്ചാരികളെയും തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും, വീട് നഷ്ടപ്പെട്ടവർക്ക് രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചു.

തുടർച്ചയായി നാലാം ദിവസമായ ഇന്നും മഴ ശക്തമായി തന്നെ തുടരുകയാണ് .വലിയ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉടനീളം ഉണ്ടായിരിക്കുന്നത് .നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനം മൂലം കനത്ത നാശമുണ്ടായിരിക്കുന്നത് . മൂന്ന് പ്രധാനപാതകളില്‍ മണ്ണും പാറയും ഇടിഞ്ഞുവീണതോടെ നൈനിറ്റാള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ് .. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്

കുമയൂൺ അടക്കം സംസ്ഥാനത്തെ പല മേഖലകളിലും തീവ്രമഴ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട് . വീടുകൾ തകർന്നുവീണാണ് കൂടുതൽപ്പേരും മരിചിരിക്കുന്നത് .രക്ഷാപ്രവർത്തനത്തിനായി ഉത്തരാഖണ്ഡിൽ  മൂന്ന് സൈനിക ഹെലിക്കോപ്റ്ററുകളെത്തിയാട്ടുണ്ട് .ഇതിൽ രണ്ടണ്ണം നൈനിറ്റാളിലും ഒരെണ്ണം ഗാഢ്‌വാലിലും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് .