തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മൈസൂർ സ്വദേശികളായ മണികണ്ഠൻ (39), സംഗീത (27) എന്നിവരുടെ കുട്ടിയെയാണ് ബൈക്കിലെത്തിയ രണ്ടുപേർ കടത്തിക്കൊണ്ട് പോയത് .റോഡരികില്‍ നില്ക്കുന്ന യുവാവ് കുഞ്ഞിനെ അമ്മയുടെ കൈയിൽനിന്നും എടുത്തുകൊണ്ടു പോകുകന്നതും അമ്മ യുവാവിനെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം.
കേരള രജിസ്ട്രേഷൻ കാറിലെത്തിയ മലയാളം സംസാരിക്കുന്നയാളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്ന് അമ്മ പറയുന്നു. ഇതേതുടർന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പോലീസ് പരിശോധന ശക്തമാക്കിയട്ടുണ്ട് .ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സംഭവങ്ങൾ നടക്കുന്നത് രണ്ടുപേർ, കുഞ്ഞിനെ വിൽക്കുമോ എന്ന് ചോദിച്ചുകൊണ്ട് സ്ത്രീയെ സമീപിച്ചു.
എന്നാൽ അവർ വിസമ്മതിച്ചപ്പോൾ വിസമ്മതിച്ചതിനാൽ, അടുത്തുള്ള ഒരു ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം വാങ്ങാൻ അവർ അവൾക്ക് 50 രൂപ നൽകി. കുട്ടികളോടൊപ്പം ഭക്ഷണശാലയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ, മൂത്ത കുട്ടിയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് ഇരുവരും ഇരുചക്രവാഹനത്തിൽ പൊള്ളാച്ചി റോഡിലേക്ക് പായുകയായിരുന്നു എന്നാണ് സ്ത്രീയുടെ മൊഴി .ആനമല പോലീസ് കുട്ടിയെ കണ്ടെത്താൻ ആറ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചട്ടുണ്ട് .
