മലയാളത്തിലെയും, തമിഴിലെയും സൂപ്പർഹിറ്റ് നായികമാർ ഒന്നിക്കുന്ന പുതിയ ചിത്രം ‘ഹെർ’ ഉടൻ വരുന്നു. പാർവതി തിരോവത്ത, ഉർവശി, ഐശ്വര്യ രാജേഷ്, ലിജോ മോൾജോസ്, രമ്യ നമ്പീശൻ എന്നിവർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നും എത്തിയ അഞ്ചു സ്ത്രീകളുടെ കഥപറയുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തു ലിജിൻ ജോസാണ്. അർച്ചന വാസുദേവ്,അനീഷ് തോമസ് കൂടിയാണ് ചിത്രത്തിന്റെ നിർമാതാക്കൾ.


ഉർവശി യുടെ ശാന്ത യും, പാർവതിയുടെ രുചിയും,അനാമിക ആയി ഐശ്വര്യ രാജേഷും, രേഷ്മയായി രമ്യ നമ്പീശനും, ലിജോ മോൾ ജോസ് അഭിനയായും എത്തുന്നു നല്ല കരുത്തുറ്റ കഥപാത്രങ്ങളായി ഈ ചിത്രത്തിൽ. ഇതിൽ പുരുഷ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് പ്രതാപ് പോത്തനും, ഗുരു സോമസുന്ദരം, രാജേഷ് മാധവനും ആണ്. മെയ് ഏഴാം തീയതി ചിത്രത്തിന്റെ ച്ത്രീകരണം തിരുവനന്തപുരത്തു ആരംഭിക്കുന്നു, ഉർവശി തിയറ്റേഴ്‌സിന്‍റെ ബാനറിൽ സഹനിർമാതാവായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നീ കോ ഞാ ചാ, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ തുടങ്ങി നിരവധി ചിത്രങ്ങളുടെ അനീഷ് തോമസിന്റെ മറ്റൊരു പ്രൊജക്റ്റ് ആണ് ഹെർ എന്ന ഈ ചിത്രം.


ലിജിന്‍റെ മൂന്നാമത്തെ ചിത്രമായ ‘ചേര’യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു. ഹംസ കലാ സംവിധാനം, ഷിബു ജി. സുശീലനാണ് പ്രൊഡക്‌ഷൻ കൺട്രോളർ.ചിത്രത്തിൽ സംഗീതം ചെയ്തത് ഗോവിന്ദ് വസന്തയാണ്.സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം ചെയ്യ്തിരിക്കുന്നതു.