സിനിമ വാർത്തകൾ
‘ക്രിസ്റ്റിയുടെ’ ആദ്യ ടീസർ എത്തി

നവാഗതനായ സംവിധായകൻ ആൽവിൻ ഹെന്ററി സംവിധനം ചെയ്യുന്ന ‘ക്രിസ്ടി ‘ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ആണ് ഇത്. ചിത്രത്തിൽ മാത്യുവും, മാളവിക മോഹനും ആണ് നായിക നായകന്മാരായി എത്തുന്നത്.സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു പ്രണയ കഥയാണ് ടീസറിൽ പറയുന്നത്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും അഭിനയിക്കുന്നു.
ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ്. വിനായക് ശശികുമാർ. അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.ചിത്രം ഫെബ്രുവരി 17 നെ റിലീസ് ആകുകയാണ്.
സിനിമ വാർത്തകൾ
മോഹൻലാലിൻറെ പുതിയ ലുക്കിനെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുമായി ‘മലൈ കോട്ടൈ വാലിബൻ’

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.
മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്. ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.
മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ പുറത്തിറക്കുന്നുണ്ട്.
- സിനിമ വാർത്തകൾ7 days ago
‘ഈശ്വരൻ അനുഗ്രഹിക്കട്ടെ’പിറന്നാൾ ആശംസകൾ അറിയിച്ചു മോഹൻലാൽ
- സിനിമ വാർത്തകൾ5 days ago
ഐശ്വര്യ രജനി കാന്തിന്റെ വീട്ടിലെ മോഷണം, മുഖ്യ പ്രതികളായ വീട്ടുജോലിക്കാരിയു൦ ,ഡ്രൈവറും അറസ്റ്റിൽ
- പൊതുവായ വാർത്തകൾ7 days ago
കിണറു കുഴിക്കാൻ ഇനി ഈ അമ്മമാർ റെഡി . ഇതുവരെ കുഴിച്ചത് 42 കിണറുകൾ
- Uncategorized5 days ago
ലഹരി വിൽപ്പന കേസിൽ നടി അഞ്ചു കൃഷ്ണ അറസ്റ്റിൽ.
- പൊതുവായ വാർത്തകൾ6 days ago
നിയമ പോരാട്ടത്തിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ അഭിഭാഷകയായി ഇനി പത്മലക്ഷ്മി
- സിനിമ വാർത്തകൾ5 days ago
‘പുഷ്പ 2’ എത്തുന്നു , എന്നാൽ ഇനിയും സ്വാമി ഗാനത്തിന് ചുവട് വെക്കില്ല രശ്മിക പറയുന്നു
- സിനിമ വാർത്തകൾ6 days ago
ഇനിയും എനിക്ക് രാഷ്ട്രീയം ഇല്ല, എന്നാൽ ഞാൻ പണ്ട് പിടിച്ച ആ പച്ച കൊടിയേ പിടിക്കൂ, ഒമർ ലുലു