തെന്നിന്ത്യൻ ലേഡി സൂപർ സ്റ്റാർ ആയ നയൻ താരയും, വിഘ്‌നേഷ്  ശിവനും നീണ്ട ആറുവർഷത്തെ പ്രണയത്തിനു ശേഷം ജൂൺ 9 നെ മഹാബലി പുരത്തു വച്ച് വിവാഹിതരായി. ഇപ്പോൾ താരങ്ങളുടെ  വിവാഹത്തിന് ശേഷമുള്ള ആദ്യ പത്ര സമ്മേളനം ആണ് നടക്കുന്നത്.  ഇരുവർക്കും ആശംസകളുമായി നിരവധി പേർ   രംഗത്തു എത്തിയിരുന്നു.  ഇരുവരും മാധ്യമങ്ങളോടും, ഒപ്പം  പ്രേഷകരോടും നന്ദിയും, സ്നേഹവും അറിയിച്ചു. തന്റെ ആദ്യ കൂടി കാഴ്ച്ച തന്നെ ഈ ഹോട്ടലിൽ വെച്ചായിരുന്നു എന്നും വിഘ്‌നേഷ്  പറയുന്നു.


ആരാധകരും, സിനിമാലോകവും കാത്തിരുന്നു ഒരു വിവാഹം ആയിരുന്നു വിക്കി നയൻസ് വിവാഹം. നാനും റൗഡി താൻ എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും സൗഹൃദത്തിൽ ആകുകയു, പിന്നീട് പ്രണയത്തിലും, വിവാഹത്തിലും കലാശിക്കുകയും ചെയ്യ്തത് . മലയാളത്തിലെ ജയറാം നായകനായ മനസിനക്കരെ എന്ന ചിത്രത്തിൽ ആയിരുന്നു നയൻ താര ആദ്യമായി അഭിനയിച്ചതു. അതിനു ശേഷം മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, പിന്നീട് താരം ആന്യ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു.

വിഘ്‌നേഷ് ശിവനും, നയൻ താരയും തിരുപ്പതി ഭഗവാന്റെ കടാഷം കൊണ്ട് തന്നെയാണ് വിവാഹിതരായതെന്നും നയൻ താര നേരത്തെ ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. നയൻസ്, വിക്കി വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ഇപ്പോൾ ഇരുവരും വിവാഹത്തിന് ശേഷം നടത്തിയ ആദ്യ മീഡിയ സമ്മേളനം ആണ് ഇപ്പോൾ നടന്നത്.