ഏറെ നാളുകളായി ക്യാൻസർ ബാധിച്ചു ചിത്ക്സയിൽ  ആയിരുന്നു  സുപ്രിയയുടെ അച്ഛൻ ഹൃദ്രോഗത്തെ തുടർന്നാണ് അന്തരിച്ചത്, തന്റെ അച്ചനുമായു അഗാധ ബന്ധം പുലർത്തിയ സുപ്രിയക്ക് അച്ഛന്റെ വേർപാട് വളരെ വേദനാജനകമായിരുന്ന. അച്ഛന്റെ വേർപാട് തന്നെ മാനസികമായി  ഒരുപാടു തളർത്തിയിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം മിക്കപോലും തന്റെ അച്ഛന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിത അച്ഛന്റെ ഒന്നാം ചരമവാർഷിക ദിവനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ.

അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. ഞാൻ ഏറ്റവും കൂടുതൽ കണ്ണുനീരൊഴുക്കിയ വർഷമാണ് കടന്നുപോയത്. എന്റെ ഫോണിലെ സ്പീഡ് ഡയൽ ലിസ്റ്റിലെ ആദ്യത്തെ നമ്പറായ അച്ഛന്റെ നമ്പർ ഡയൽ ചെയ്യുന്ന ശീലം നിർത്താനെനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല,എന്റെ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സ്ക്രോൾ ചെയ്ത് അച്ഛന്റെ നല്ല നിമിഷങ്ങളും ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും തിരയുന്ന ശീലവും ഉപേക്ഷിക്കാൻ കഴിയുന്നില്ല. ഈ കഴിഞ്ഞ വർഷത്തിൽ കൂടുതൽ ദിവസവും സംഭവിച്ചത് വിശ്വസിക്കാൻ കഴിയാതെ ആരോടെക്കെയോ ഉള്ള ദേഷ്യത്തിൽ കഴിച്ചുകൂട്ടുകയായിരുന്നു.
എന്തുകൊണ്ടാണ് എനിക്കങ്ങനെ സംഭവിച്ചത് എന്ന് എനിക്കറിയില്ല. എന്റെ അച്ഛന്റെ ശംബ്ദം കേട്ടിട്ട് ഇന്നേക്ക് ഒരു വര്ഷം കഴിഞ്ഞു. എങ്കിലും എന്റെ അച്ഛനെ കുറിച്ചു സംസാരിക്കത്ത നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നും സുപ്രിയ പറയുന്നു.