ബോളിവുഡിലെ സൂപ്പർ താരങ്ങളും, സൂപ്പർ കപ്പിൾസുമാണ്  രൺബീർ  കബീറും, ആലിയ ഭട്ടും. സിനിമ ലോകം കാത്തിരുന്നു ഒരു താര വിവാഹം ആയിരുന്നു ഇരുവരുടയും. ഇപ്പോൾ ഒരു സന്തോഷവാർത്തയുമായി എത്തുകയാണ്. തങ്ങൾക്കു ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്തയാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തിൽ ആലിയ ഭട്ട് ഹോസ്പിറ്റലിൽ കിടക്കുന്നതും രൺബീർ  അരികിലായി ഇരിക്കുന്നതുമാണ്. ഇരുവരും മുന്നിലെ സ്‌ക്രീനിൽ നോക്കിയിരിക്കുന്നതുമുണ്ട്. ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട്  നമ്മളുടെ കുഞ്ഞു വരാൻ  പോകുന്നു എന്നാണ് ആലിയ കുറിച്ചിരിക്കുന്നതും.


ഇപ്പോൾ ഇവ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു. കൂടാതെ താര ലോകം മുഴുവൻ ഇരുവർക്കും ആശംസകൾ ആയും എത്തുന്നുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരായത് അതുകൊണ്ടു തന്നെ ഈ സന്തോഷവാർത്ത അവർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇരുവരുടയും വിവാഹം. വിവാഹ ചടങ്ങിന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രം ആയിരുന്നു. ആലിയയും രൺബീറും പ്രണയത്തിൽ ആകുന്നതിനു മുൻപ് തന്നെ ഒരു ക്രഷ് ആലിയ്ക്ക് രൺബീറിനോട് ഉണ്ടായിരുന്നു എന്നും ആലിയ നേരത്തെ പറഞ്ഞിരുന്നു.

ജീവിതത്തിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്ങ്കിലും ഇനിയും ഒന്നിച്ചുള്ള ഒരു സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബ്രെഹ്മാസ്ത്ര എന്ന സിനിമയിൽ അഭിനയിക്കുമ്പോളാണ്  ഇരുവരും പ്രണയത്തിൽ ആകുന്നതു ആദ്യമായി ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന സിനിമ ആയിരുന്നു ഇത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കരണ്‍ ജോഹര്‍ ഒരുക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ പുതിയ സിനിമ .