മലയാളികളുടെ പ്രിയ നടൻ ടോവിനോ തോമസ് അഭിനയിക്കുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വലിയ തീപിടിത്തം. കാസർകോട് ചീമേനിയിലെ ലൊക്കേഷനിൽ ആണ് തീപിടിത്തം ഉണ്ടായത്. ഈ തീ പിടിത്തത്തിൽ സിനിമക്ക് ആവശ്യമുള്ള സെറ്റും ,മറ്റു  സാധനങ്ങളും  കത്തിനശിച്ച നിലയിൽ ആണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഒരു സംഭവം സിനിമക്ക് വലിയ നഷ്ട്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

ഈ നഷ്ട്ടം വളരെ വലുതാണെന്ന് പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇനിയും ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് വലിയ തടസം ആയെന്നും അദ്ദേഹം പറയുന്നു. ഈ തീ പിടിത്തത്തിൽ ആളപായം ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും സിനിമക്ക് മുമ്പോട്ടുള്ള യാത്രക്ക് കുറച്ചു തടസ്സം ഉണ്ടായിട്ടുണെന്നും പറയുന്നു.

ഷൂട്ടിംഗ് തീരാൻ ഇനിയും പത്തു ദിവസം ബാക്കി നിൽക്കവേ ആണ് ഈ ഒരു തീപിടിത്തം ഉണ്ടായിരിക്കുന്നത്. എന്തായലും പെട്ടന്ന് തന്നെ തീ ഇല്ലതാക്കാനുള്ള സംവിധാനം നടത്തിയത് കൊണ്ട് വലിയ അപകടം ഒഴിവാക്കി കിട്ടി. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ തികച്ചും മൂന്നു വെത്യസ്ത വേഷങ്ങളിൽ ആണ് ടോവിനോ തോമസ് എത്തുന്നത്.  മൂന്ന് കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്.