ബിഗ്‌ബോസിൽ എത്തുന്നതിനു മുൻപ് തന്നെ ഏറെ ജനശ്രദ്ധ നേടിയ താരമാണ് കിടിലൻ ഫിറോസ്, സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം, ബിഗ്‌ബോസിൽ അഞ്ചു സ്ഥാനങ്ങളിൽ ഒരു സ്ഥാനത്ത് ഫിറോസ് എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു, എന്നാൽ അഞ്ചു സ്ഥാനങ്ങളിലും ഫിറോസ് എത്തിയില്ല. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഫിറോസ് ഋതുവിനെ കുറിച്ചും ജിയാ ഇറാനിയെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഫിറോസ് പറയുന്നത് ഇങ്ങനെ, അത് അയാളുടെ സ്വകാര്യമായ സംഗതിയാണ്. ജിയ ഇറാനി എന്ന മനുഷ്യന്‍. മലയാളി ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടിന്‌റെ നായകനായിട്ട് ഒകെ അഭിനയിച്ചിട്ടുളള ആളാണ്. കുടജാദ്രിയില്‍ എന്ന പാട്ട്. ആ ആള് ഋതുവിന്‌റെ ഫോട്ടോ എടുത്തിട്ടു. ഋതു സങ്കടത്തിലായി, അതിന് നിങ്ങള്‍ക്ക് എന്താണ്. അത് അവര് തമ്മിലുളള പ്രശ്‌നമാണ്. ഒരു പുരുഷനും സ്ത്രീക്കും തമ്മിലുളള പ്രശ്‌നമാണ്. രണ്ട് പേര്‍ക്കിടയില്‍ സംഭവിച്ച സ്വകാര്യ നിമിഷങ്ങളെ ഒരാള്‍ എടുത്തിടുകയാണെങ്കില്‍ അത് ആ ആളുടെ നിലവാരമാണ്. ആ ആള്‍ അങ്ങനത്തെ ഒരാളാണ്. അപ്പോ അത് തിരിച്ചറിയപ്പെടുന്ന അവസരത്തില്‍ ഋതുവിന്‌റെ ഒരു മാനസികാവസ്ഥയുണ്ടാവും. അതൊക്കെ അവര് ഡീല്‍ ചെയ്‌തോളും. അത് നമ്മളൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.
നിങ്ങള് അതിനെ ആഴത്തില്‍ ഇറങ്ങി ചിന്തിക്കേണ്ട കാര്യമില്ല. കാരണം അത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിനെ ഒകെ ബാധിക്കുന്ന കാര്യമാണ്. എന്തെങ്കിലും ആയി പോവട്ടെ. എന്നോട് ഋതു ചോദിച്ചത് ഇക്ക ഞാന്‍ എന്ത് ചെയ്യണം. തിരുവനന്തപുരത്തിന് പകരം കൊച്ചിയില്‍ ഇറങ്ങിയത് പിആര്‍ വര്‍ക്കേഴ്‌സിന് പൈസ കൊടുക്കാനല്ല. ഋതുവിന്‌റെയും സൂര്യയുടെയും അമ്മ എന്നോട് സംസാരിച്ചു. രണ്ട് പേര്‍ക്കും പേടിയുണ്ട് കൊച്ചിയില്‍ വന്നിറങ്ങാന്‍ എന്ന് പറഞ്ഞു. ഞാന്‍ വീട്ടില് വിളിച്ചു പറഞ്ഞു. ഞാന്‍ കൊച്ചിയിലാണ് ഇറങ്ങുന്നത് അനിയനോട് അങ്ങ് വരാന്‍ പറഞ്ഞു. ഇടത്ത് സൂര്യയും വലത് ഋതുവുമായിട്ടാണ് ഞാന്‍ വരുന്നത്. വരട്ടെ ജിയ ഇറാനി വന്ന് അവളെ തട്ടിക്കൊണ്ട് പോവുമെന്ന് ഒകെ പറഞ്ഞത്രെ. അങ്ങനെ തട്ടിക്കൊണ്ടുപോവുന്നത് കാണണമല്ലോ. ആ രണ്ട് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ കൊച്ചിയില്‍ പോയത്. അവിടെ രണ്ട് പേരുടെയും അമ്മമാരുടെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷമാണ് ഞാന്‍ പോയത്എന്നാണ് ഫിറോസ് പറയുന്നത്.
