മലയാള സിനിമയിലെ മെയിൻ വില്ലൻ താരം ആയിരുന്നു ബാബു ആന്റണി. നടനായും,സഹനടനയും സിനിമയിൽ താരം തിളങ്ങിയിട്ടുണ്ട്. മോഹൻലാൽ നായകനായ നാടോടി എന്ന സിനിമയിലെ തനിക്കുണ്ടായ അപകടത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നതു .തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടിയില്‍ വില്ലന്‍ വേശഷമായിരുന്നു ബാബു ആന്റണിക്ക്.എനിക്ക് സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഡ്യൂപ്പിനെ വെക്കുന്നതിനോട് താല്‍പര്യമില്ല. നാടോടിയിലെ സംഘട്ടനം എടുക്കുമ്പോള്‍ ഗ്ലാസ് ഇട്ട മേശയിലേക്ക് വീഴുന്ന രംഗമുണ്ട്.

ചിത്രത്തിൽ മോഹൻലാൽ ആക്ഷൻ കാണിക്കുമ്പോൾ തന്നെ ഞാൻ തലകുത്തി മറിഞ്ഞു ഗ്ലാസിന് മുകളിൽ വീഴണം. അവിടെ ശരിക്കും ഗ്ലാസ് തന്നെ ആണ് വെച്ചത്. ആക്ഷൻ കാണിക്കുന്നതിന് മുൻപ് തന്നെ ദൈവമേ എന്ന് മോഹൻലാൽ പറഞ്ഞതിന് ശേഷമാണ് തുടങ്ങിയത്. എന്നാൽ ആക്ഷൻ പറഞ്ഞപ്പോൾ ഞാൻ പോയി വീണു ഗ്ലാസ്സ് പൊട്ടി ചില്ലു ദേഹത്തു കയറി രക്‌തം വന്നു. ഉടന്‍ ആശുപത്രയില്‍ പോയി മരുന്നൊക്കെ വെച്ചു. ആക്ഷന്‍ ശരിയായ ചെയ്യണമെന്നാണ് ആഗ്രഹം. നായകന്‍ അടിക്കുമ്പോള്‍ പറന്ന് പോയി വീഴുന്ന രംഗങ്ങളില്‍ ഒന്നും അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നാണ് ബാബു ആന്റണി പറയുന്നത്.

1992ല്‍ ആണ് നാടോടി റിലീസ് ചെയ്തത്. മോഹിനിയായിരുന്നു ചിത്രത്തില്‍ നായിക. അതേസമയം, മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ ആണ് ബാബു ആന്റണിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാര്‍ ആണ് താരത്തിന്റെതായി പ്രഖ്യാപിച്ച മറ്റൊരു ചിത്രം.ബാബു ആന്റണിയുടെ ആദ്യ മലയാള സിനിമ ചിലമ്പ് ആയിരുന്നു .