Connect with us

സിനിമ വാർത്തകൾ

‘മദ്യപിച്ചതു കൊണ്ടാണ് മോശമായി പെരുമാറിയത് ‘;അലൻസിയർ വിഷയത്തിൽ ”അമ്മ’ യുടെ മറുപടികാത്ത്’ഫെഫ്ക ‘

Published

on

സിനിമയുടെ കഥപറഞ്ഞുകൊണ്ടിരിക്കെ നടൻ അലൻസിയെർ മോശമായി പെരുമാറി എന്ന സംവിധായകന്‍ വേണു നല്‍കിയ പരതിയില്‍ പ്രതികരിച്ച്‌ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍. അലൻസിയർ’ AMMA’ അംഗമായതിനാൽ AMMA നിർവാഹക സമിതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് എഴുത്തുകാരുടെ യൂണിയൻ പ്രസിഡന്റ്എസ് എൻ  സ്വാമി അഭിപ്രായപ്പെട്ടു.മദ്യപിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയത് എന്ന്  അലന്‍സിയര്‍ പറഞ്ഞിരുന്നു .

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടിയുള്ള സിനിമ സംവിധാനം ചെയ്യുന്നത് വേണുവായിരുന്നു . ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ അലന്‍സിയര്‍ വേണുവിനോട് മോശമായി പെരുമാറി എന്നായിരുന്നു വേണുവിന്റെ  പരാതി .

. ഫെഫ്ക ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച്‌ സംസാരിക്കാനാണ് അലന്‍സിയര്‍ വേണുവിന്റെ വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ അലൻസിയർ മദ്യപിച്ചിരുന്നു. പ്രശ്നം വിവാദമായതിന് ശേഷം അലൻസിയർ സമ്മതിച്ചു.  അസഭ്യമായല്ല അദ്ദേഹം സംസാരിച്ചത്എങ്കിലും , മുതിർന്ന ചലച്ചിത്രകാരനും സംവിധായകനുമായ വേണുവിനോടുള്ള അലൻസിയറുടെ പ്രസംഗം നിലവാരം പുലർത്തിയിരുന്നില്ല ല്. മദ്യപാനമല്ല അത്തരം പെരുമാറ്റത്തിന് കാരണമെന്നും എസ്എംഎൻ സ്വാമി പറഞ്ഞു.

നടന്ന സംഭവത്തില്‍ കൃത്യമായ മറുപടിഅമ്മയിൽ നിന്നും  കിട്ടണം എന്നതാണ് ആവശ്യം.
എന്നാല്‍ മാത്രമേ ഇത് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോ എന്നു പോലും പറയാനാകൂ. അമ്മയില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന ശേഷമാകും തീരുമാനമുണ്ടാകുക.എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 

Advertisement

സിനിമ വാർത്തകൾ

തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കാൻ എനിക്ക് താല്പര്യമില്ല ,മമ്മൂട്ടി 

Published

on

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മമ്മൂട്ടി നിരവധി ചാരിറ്റികൾ  നടത്തിയിരുന്നു, എന്നാൽ താൻ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് പറയാൻ താല്പര്യമില്ല എന്ന് തുറന്നു പറയുകയാണ് താരം. പലപ്പോഴും താരം നടത്താറുള്ള ചാരിറ്റികളെ കുറിച്ച് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആകാറുണ്ട്, എന്നാൽ അതൊന്നും തനിക്കു താല്പര്യമില്ല എന്നാണ് നടൻ പറയുന്നത്. ഞാൻ ചെയ്യുന്ന ഈ പ്രവർത്തികൾ കൊട്ടിഘോഷികുമ്പോൾ എനിക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട് മമ്മൂട്ടി പറയുന്നു.

ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ഒരു ജാള്യതയാണ് അനുഭവപ്പെടുന്നത്.പിന്നെ എന്നെ ഇവര്‍ നിരന്തരം ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടയാന്‍ നമ്മളെക്കൊണ്ട് പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ  എന്ന് മമ്മൂട്ടി പറയുന്നു

തനിക്കു കിട്ടുന്ന തുക കൂടാതെ തന്റെ ഉത്ഘാടനത്തിനു ലഭിക്കുന്ന തുക എല്ലാം എന്റെ കെയർ ആൻഡ് ഷെയർ എന്ന ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. അല്ലാതെയും താൻ നേരിട്ടും തുകകൾ കൊടുക്കാറുണ്ട് മമ്മൂട്ടി, ഇതൊന്നും വിളിച്ചു പറയേണ്ട കാര്യമല്ലല്ലോ നടൻ പറയുന്നു.

 

 

Continue Reading

Latest News

Trending