Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അപ്പാപ്പന്റെയും കൊച്ചുമകളുടെയും ഇടയിൽ കിടന്ന് ഞാനാണ് പെടുന്നത് ജോസഫ് അന്നം കുട്ടി ജോസ്

ജോസഫ് അന്നം കുട്ടി ജോസ്  പുതിയതായി പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ചിരി പടർത്തുന്നത്. അപ്പാപ്പൻ തന്റെ കൊച്ചുമക്കളെ  വീഡിയോ കാൾ വിളിച്ചു കാണുകയാണ്.ഇംഗ്ലീഷിലാണ് സംസാരം കൊച്ചുമക്കളിൽ ഒരാൾക്ക് താൻ വിലപിടിപ്പുള്ള പാർക്കർ പേന വാങ്ങിയിട്ടുണ്ടെന്നും മറ്റേ ആൾക്ക് വേണ്ടി രണ്ട് കിൻഡർ ജോയും വാങ്ങി താരമെന്നുമാണ് പറയുന്നത്.

അമ്മമ്മയേയും കൊച്ചു മക്കൾ തിരക്കുന്നുണ്ട് അമ്മമ്മ അടുക്കളയിൽ ആണെന്നും ചായയും ചപ്പാത്തിയും ഉണ്ടാക്കുകയാണെന്നും പറയുന്നുണ്ട്. “പിന്നെ ഈ നേരത്തല്ലെ” എന്ന് പുറകിൽ നിന്നും മറുപടി വരുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.സഹോദരങ്ങളുടെ മക്കൾ അല്ലെങ്കിലും എന്നും തങ്ങൾക്ക് പ്രിയപ്പെട്ടവർ തന്നെയാണല്ലോ.അതിനാൽ തന്നെ ഇതും വീട്ടിലെ സന്തോഷങ്ങളിൽ ഒന്ന് തന്നെയാണ് എന്നാണ്   ആർജെ ജോസഫ് അന്നം കുട്ടി ജോസ് പറയുന്നത്.

Advertisement. Scroll to continue reading.

എഴുത്തുകാരനും നടനും വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ഒക്കെയായ ജോസഫ് അന്നം കുട്ടി ജോസ് റേഡിയോ മിർച്ചിയിൽ ആർജെ  ആയി ജോലി നോക്കുകയാണ്.മോട്ടിവേഷൻ വീഡിയോകളിലൂടെയാണ് ശ്രെദ്ധേയനാകുന്നത്. “വിജയ് സൂപ്പറും പൗര്ണമിയും”,”സകലകലാശാല ” തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയം താൻ ആഗ്രഹിച്ചിട്ടില്ലാത്ത മേഖല ആണെന്നും ജോസഫ് അന്നം കുട്ടി ജോസഫ് പറഞ്ഞിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

Advertisement