Connect with us

ബിഗ് ബോസ് സീസൺ 4

എന്റെ അച്ഛന്റെ ജോലി ചില സമ്പന്നരായ സുഹൃത്തുക്കൾക്ക് കുറച്ചിൽ ആയിരുന്നു ശാലിനി

Published

on

ബിഗ്‌ബോസിലെ നല്ലൊരു കണ്ടസ്റ്റ് ആയിരുന്ന ശാലിനി നായർ ഇപ്പോൾ തന്റെ അച്ഛനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. എന്റെ ജീവിതത്തിൽ വലിയ ഒരു പങ്കു വഹിച്ച ആൾ ആണ് എന്റെ അച്ഛൻ. അച്ഛന്റെ ജോലി ചില സമ്പന്നരയ സുഹൃത്തുക്കൾക്ക് കുറച്ചിൽ ആയിരുന്നു. ഈ ഒരു കുറിപ്പും അച്ഛനുമായുള്ള വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് ശാലിനി എത്തുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ   o l x ഇൽ  ഇടാൻ പാകത്തിന് കേടുപാടുകൾ പറ്റിയ  ഹൃദയത്തിനെ തുന്നി ചേർത്ത്  എന്നെ ഇന്നത്തെ ഞാനാക്കിയ എന്റെ അച്ഛൻ, വിളക്ക്, പൂരം എന്ന് വേണ്ട അമ്പലത്തിലെ എന്ത് വിശേഷം ഉണ്ടായാലും സംഭാവന പിരിക്കാനും അനൗൺസ്മെന്റിനും ജീപ്പിന്റെ മുൻ സീറ്റിൽ മൈക്ക് എടുത്ത് ഇരിക്കണ അച്ഛനെ കാണുമ്പോൾ അഭിമാനമായിരുന്നു. ഒരിക്കൽ കൊച്ചിയിൽ ഒരു പുതുവർഷ പ്രോഗ്രാമിന് സംസാരിച്ചു കൊണ്ടിരിക്കെ ഒരു സാഹചര്യത്തിൽ അച്ഛനെ കുറിച്ച് സംസാരിക്കുകയുണ്ടായി,അന്ന് അച്ഛൻ ഔട്ടോറിക്ഷ  തൊഴിലാളി  ആണ്.
ആ  ഒരു കാരണം പറഞ്ഞു കൊണ്ട് എന്റെ കൊച്ചിയില് ഹൈ  ടെക് സുഹൃത് കൂടിയായ ഒരു പെൺകുട്ടിക്ക് മറ്റു സമ്പന്നരായ തന്റെ സുഹൃത്തുക്കൾക്ക് മുൻപിൽ  അച്ഛന്റെ ജോലി കുറച്ചിൽ ആയി പോയി. ഇപ്പോൾ മറ്റുള്ളവർ പറയുന്നതുപോലെ വെക്കേഷനെ വീട്ടിൽ ചെല്ലുമ്പോൾ ഡാഡി പോക്കറ്റ് മണി  തരാൻ പലർക്കും ആ സാഹചര്യം ഉണ്ടാകില്ല എന്നാൽ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന എന്റെ അച്ഛൻ വലിയ സമ്പന്നൻ തന്നെ ആണെന് ആ സുഹൃത്തിനോട് പറയാൻ ആഗ്രഹിക്കുകയാണ് ശാലിനി പറയുന്നു.

ബിഗ് ബോസ് സീസൺ 4

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

Published

on

ബിഗ്ഗ്‌ബോസ് സീസൺ തുടങ്ങുന്നു എന്നു പറഞ്ഞാൽ ഡോക്ടർ റോബിൻ വീണ്ടും മത്സരിക്കാൻ എത്തുമോ എന്ന് ആരാധകർ ചോദിക്കാറുണ്ട്.അതുതന്നെയാണ് ഡോക്ടർ റോബിൻറെ വിജയവും.ഡോക്ടർ മച്ചാൻ എന്നാണ് ആരാധകർക് ഇടയിലെ വിളിപ്പേര്.എം ബി ബി എസിനു ശേഷം, ജി ജി ഹോസ്പിറ്റലിൽ ഡോക്ടർ ആയി പ്രാക്ടീസ് തുടങ്ങി.അതിനു ശേഷം കൗമദി ടീവിയിൽ സംപ്രേഷണം ചെയ്ത ‘ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ’എന്ന ഓൺലൈൻ ടോക്ക് ഷോയിലൂടെ അദ്ദേഹം വളരെ അധികം ജനപ്രീതി നേടി.

അതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ മോട്ടിവേഷണൽ വീഡിയോകൾ ചെയ്യാൻ തുടങ്ങി.കുറച് കവർ ഗാനങ്ങളിലും ഇദ്ദേഹം അഭിനയിച്ചട്ടുണ്ട്.രണ്ടായിരത്തി പത്തൊൻപതിൽ ‘നിറം’എന്ന ഷോർട് ഫിലിമിലും അഭിനയിച്ചു.ഇതിനുശേഷം ബിഗ്ഗ്‌ബോസിലൂടെ മലയാളി മനസ്സിൽ ഇടംപിടിക്കുകയും ചെയ്തു.തൻ്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്കാറുമുണ്ട്.

വിശേഷങ്ങൾക് എല്ലാം തന്നെ ആരാധകരും ഏറെ ആണ്.എന്നാൽ ഇപ്പൊ മറ്റൊരു വിശേഷം പങ്കുവെച്ചു എത്തിയിരിക്കുകയാണ് ഡോക്ടർ മച്ചാൻ.തൻ്റെ അമ്മയ്ക് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോ ആണ് ഇതു.നിമിഷ നേരംകൊണ്ട് തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ ഈ വീഡിയോയ്ക് താഴെ വന്ന കമ്മെന്റുകളും ശ്രെദ്ധയമാണ്.അമ്മയെ കണ്ടിട് എല്ലാവരും ചോദിക്കുന്നത് ഇതാരാണ് മച്ചാൻറെ അനിയത്തിയാണോ അതോ സന്ദൂർ മമ്മി ആണോ എന്നൊക്കെയാണ്.എന്തായാലും ഈ ഒരു വീഡിയോയിലൂടെ അമ്മയ്ക്കും ആരാധകർ ഏറെയാണ്.

Continue Reading

Latest News

Trending