സംവിധായകൻ പ്രിയദർശനെ കുറിച്ച് ഒരു അർധകൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ഒരു സിനിമ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്,പൂച്ചയ്‌ക്കൊരു മൂക്കുത്തി – റീയൂണിയൻ എന്ന ക്ലബ് ഹൌസ് റൂം ഡിസ്കഷൻ കേട്ട് കഴിഞ്ഞു . പല ഡിമെൻഷനിൽ സന്തോഷം തന്ന ഒരു പരിപാടി ആയിരുന്നു . പ്രിയദർശന്റെ സിനിമകൾ കണ്ടു വളര്ന്ന ഒരാൾ എന്ന നിലയിൽ ഒരു ഫോൺ കാളിന്റെ അപ്പുറത്തു നിന്ന് ആ വലിയ സംവിധായകൻ സംസാരിക്കുന്നത് കേൾക്കാൻ കഴിഞ്ഞു എന്നതിന് ആദ്യം തന്നെ ക്ലബ് ഹൌസിനോട് നന്ദി .

ഏറ്റവും രസകരമായി തോന്നിയത് പ്രിയനും ജോജുവും ചെമ്പനും ആയുള്ള സംഭാഷണം ആണ് . പുറത്തു നടക്കുന്ന ചർച്ചകളിൽ പലതിലും എതിർ ചേരിയിൽ നിന്ന് ആരോപിക്കപ്പെടുന്ന തലമുറകളിൽ ഉള്ള തമ്മിലുള്ള പരസപര ബഹുമാനം ,ആദരവ് ഒക്കെ നേരിട്ട് കേൾക്കാൻ സാധിച്ചു . പ്രിയന്റെ സിനിയിൽ അഭിനയിക്കാൻ പോകുമ്പോൾ ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും തുറന്നു പറഞ്ഞ ചെമ്പൻ, ആ മനോഭാവത്തിൽ പടത്തിനു ശേഷം വന്ന മാറ്റം എല്ലാവരോടും ഷെയർ ചെയ്തു . ജോജുവിന്റെ വാക്കുകൾ സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും വാക്കുകൾ ആയിരുന്നു . തൊണ്ണൂറ്റി നാല് സിനിമ സംവിധനം ചെയ്ത പ്രിയന് , പുതു തലമുറയിൽ പെട്ട സംവിധായകരോടും അഭിനേതാക്കളോടും ഉള്ള ഇഷ്ടം വളരെ പ്രകടമായിരുന്നു .

അത് ജോജുവും ചെമ്പനും അടങ്ങുന്ന മുൻനിര താരങ്ങളെ മാത്രമല്ല , മറിമായം ,അളിയന്സ് പോലത്തെ ചെറിയ പരിപാടികളിലെ നടന്മാരെ പോലും പ്രിയൻ ശ്രദ്ധിക്കുന്നു , അഭിനന്ദിക്കുന്നു . ആഷിക് അബുവിന്റെയും , ലിജോ ജോസിന്റെയും , പ്രക്കാട്ടിന്റെയും ,ശ്യാമിന്റെയും ദിലീഷിന്റെയും സിനിമകൾ കണ്ടു അപ്പോൾ തന്നെ അവരെ വിളിച്ചു പ്രശംസിക്കുന്ന പ്രിയദർശൻ , എന്നെ പോലെ പലർക്കും അത്ഭുത പെടുത്തുന്ന വാർത്ത ആയിരിക്കും . അത് പോലെ സന്തോഷം തോന്നിയ നിമിഷമാണ് നാൽപതു വർഷങ്ങൾക്കിപ്പുറവും വളരെ സ്നേഹത്തോടെ, ഉപാധികൾ ഇല്ലാത്ത ആത്മാർത്ഥമായ സ്നേഹം പങ്കിടുന്ന പ്രിയനും കൂട്ടുകാരും. അവരുടെ ഓരോരുത്തരുടെയും ഓർമ്മകൾ മലയാള സിനിമയുടെ ചരിത്രം ആണ് . തമാശകൾക്കും തഗ് ലൈഫുകൾക്കുമിടയിലും ,അവർ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഊഷ്മള ബന്ധം ഒരു പ്രേത്യേക സന്തോഷമാണ് .

ഇന്ന് അവർ ഓരോരുത്തരും ജീവിതത്തിൽ അവരുടേതായ ഐഡന്റിറ്റി ഉണ്ടാക്കിക്കഴിഞ്ഞു . പക്ഷെ , ഇപ്പോഴും അന്നത്തെ ഒറ്റ മുറി താമസവും കൂട്ടുകെട്ടും ഒക്കെ അവർ ഓർത്തെടുക്കുന്നതു കേൾക്കാൻ തന്നെ രസമാണ് . ഇടയ്ക്കു വന്നു പോകുന്ന ജഗതിയുടെയും പപ്പുവിന്റെയും ഓർമ്മകൾ , പപ്പുവിന്റെ മകനുമായുള്ള പ്രിയന്റെ സംഭാഷണം , മണിയന്പിള്ളയുടെയും നന്ദുവിന്റേയും തമാശകൾ , എണ്ണിയാൽ തീരാത്ത മനോഹര നിമിഷങ്ങൾ ആയിരുന്നു പരിപാടി നിറയെ . പ്രിയദർശൻ എന്ന സംവിധായകന്റെ ടെക്നിക്കൽ ബ്രില്ലിയൻസ് മലയാളി അധികം ആഘോഷിച്ചിട്ടില്ല . ചെമ്പൻ വിനോദിനുണ്ടായിരുന്ന തെറ്റിധാരണ പോലെ ഇന്നത്തെ സമൂഹത്തിൽ ഒരു വലിയ പങ്കും പ്രിയനേ തെറ്റിധരിച്ചിട്ടുണ്ട് .

പ്രിയൻ ,ട്രോളുകളിലും വിമർശനങ്ങളിലും നിറയുന്നത് നാൽപതു വര്ഷം അയാൾ സിനിമയ്ക്ക് ചെയ്ത സംഭാവനകളിൽ അല്ല , പകരം വലിയ നീണ്ട കരിയറിൽ വന്നു പോയ ചില തെറ്റുകളിലൂടെയാണ് . പല തലമുറകളെ സിനിമയിലൂടെ രസിപ്പിച്ച ഈ പ്രതിഭയെ നമ്മൾ വേണ്ട പോലെ സെലിബ്രെറ്റ് ചെയ്തിട്ടില്ല എന്നത് ദുഖകരമായ സത്യമാണ് .ഇന്നലെ കൂടി നടന്ന പല ചർച്ചകളിലും അവവശ്യമില്ലാതെ പ്രിയന്റെ പേര് വലിച്ചിഴയ്ക്കുണ്ടായിരുന്നു . പരിപൂർണരായ മനുഷ്യർ ആരുമില്ല . പൊളിറ്റിക്കൽ കര്കറ്നെസ്സിന്റെ പേരിൽ വരുന്ന ട്രോളുകളിൽ മാത്രം ഒതുങ്ങി പോകേണ്ട മനുഷ്യൻ അല്ല അദ്ദേഹം. ചെമ്പനും ജോജുവും പറഞ്ഞ പോലെ , മലയാള സിനിമയിലെ എക്കാലത്തെയും അഭിമാനമാണ് പ്രിയദർശൻ . സിഗരറ്റു പാക്കറ്റിലും , ടോയ്ലറ്റ് പേപ്പറിലും പ്രിയൻ എഴുതിയിട്ട രംഗങ്ങളാണിന്നും നമ്മളെ പൊട്ടിചിരിപ്പിക്കുന്നത് . ഇന്നെന്തായാലും ,പൂച്ചയ്‌ക്കൊരു മൂക്കുത്തി ഒന്നുകൂടെ കാണണം . പൊട്ടിച്ചിരിക്കണം .സന്തോഷം ഇരട്ടിപ്പിക്കണം