Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘ഇതിനാണോ സോഷ്യൽ മീഡിയയിൽ വന്നത്’; നയൻതാരക്കെതിരെ വിമർശനവുമായി ആരാധകർ

ജവാന്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ ഗംഭീര അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നയന്‍താര. 1000 കോടി കളക്ഷന്‍ പിന്നിട്ട് ഗംഭീര ഹിറ്റ് ആയി മാറിയിരിക്കുകയാണ് ജവാന്‍. ഇതോടെ ബോളിവുഡിലും ആരാധകരെ നേടിയെടുത്തിരിക്കുകയാണ് നയന്‍താര. എന്നാല്‍ വിമര്‍ശനങ്ങളാണ് നയന്‍താരയ്ക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. നയന്‍താരയുടെ സൗന്ദര്യ സംരക്ഷക ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡായ 9സ്‌കിന്നിന് എതിരെയാണ് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 29നാണ് 9 സ്‌കിന്‍ ഔദ്യോഗികമായി ആരംഭിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല പ്രൊഡക്റ്റിന്റെ പരസ്യത്തിന് വേണ്ടി എടുത്ത ഫോട്ടോകളില്‍ നയന്‍താരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. 1000  മുതല്‍ 1899 വരെയാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്. ഡേ ക്രീം, നൈറ്റ് ക്രീം, ആന്റി-ഏജിങ് സിറം, ഗ്ലോ സിറം, സ്‌കിന്റില്ലേറ്റ് ബൂസ്റ്റര്‍ ഓയില്‍ എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍.  സോഷ്യല്‍ മീഡിയയില്‍ ഇതുവരെ സജീവമല്ലാതിരുന്ന നയന്‍സ് ജവാന്റെ റിലീസിനോട് അനുബന്ധിച്ചാണ് സോഷ്യല്‍ മീഡിയയിലെത്തുന്നത്. എന്നാല്‍ തന്റെ ബ്രാന്‍ഡ് പ്രൊമോഷന് വേണ്ട മാത്രമാണ് താരം അക്കൗണ്ട് തുടങ്ങിയതെന്നും പ്രതികരണങ്ങളുണ്ട്. അതെ സമയം സ്വന്തം സിനിമകളുടെ പ്രമോഷന് പങ്കെടുക്കാത്ത അപൂർവം താരങ്ങളിൽ ഒരാളാണ് നയൻതാര. മുൻനിര നായകന്മാർക്കൊപ്പമുള്ള ചിത്രങ്ങളാണെങ്കിലും അവർക്കൊപ്പമുള്ള പ്രമോഷൻ ഇവന്റുകൾ നയൻതാര പങ്കെടുക്കാറില്ല. പ്രമോഷൻ ഇവന്റുകൾ ഒഴിവാക്കുന്ന നയൻതാരയുടെ രീതിക്കെതിരെ ചില നിർമാതാക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു.എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ നയൻതാര തയ്യാറായില്ല. ജവാന് ശേഷം റിലീസ് ചെയ്ത ഇരൈവന്റെ പ്രൊമോഷനും ന‌ടി എത്തിയില്ല. എന്തിനാണ് നയൻതാര ഇക്കാര്യത്തിൽ വാശി പിടിക്കുന്നതെന്നാണ് വിമർശകരുടെ ചോദ്യം.
.പ്രമോഷൻ ഇവന്റുകൾ മാത്രമല്ല, പരസ്യ ചിത്രങ്ങളിൽ പോലും അപൂർവമായി മാത്രമാണ് നയൻതാര പ്രത്യക്ഷപ്പെടാറുള്ളത്. എന്തായിരിക്കും ഇതിന്റെ കാരണം. ഒടുവിൽ അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ. നയൻതാരയും വിഘ്നേഷ്  ശിവനും  ചേർന്ന് പുറത്തിറക്കിയ സ്കിൻ കെയർ ബ്രാൻഡായ 9സ്കിൻ ലോഞ്ചിനിടെയാണ് വിക്കി കാരണം വെളിപ്പെടുത്തിയത്. മലേഷ്യയിലായിരുന്നു ലോഞ്ചിങ് ഇവന്റ് നടന്നത്.സ്വയം ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ നയൻതാര ചെയ്യുകയുള്ളൂവെന്ന് വിഘ്നേഷ്  പറയുന്നു. എന്തെങ്കിലും ശരിയാണെന്ന് വിശ്വസിച്ചാൽ മാത്രമേ നയൻതാര അത് അംഗീകരിക്കൂവെന്നും സംവിധായകൻ പറഞ്ഞു.സ്വന്തം സിനിമകൾ പോലും പ്രമോട്ട് ചെയ്യാത്ത നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. നല്ലതാണെങ്കിൽ അത് സ്വയം പ്രമോട്ട് ആകുമെന്നാണ് നയൻതാരയുടെ വിശ്വാസം. 9 സ്കിൻ എന്ന ആശയം വന്നപ്പോഴും നയൻതാരയുടെ രീതി ഇങ്ങനെയാകുമെന്നാണ് താൻ കരുതിയത്.ത്പന്നത്തിന്റെ ബ്രാൻഡ‍് അംബാസിഡറായി മാത്രം നയൻതാര നിൽക്കുമെന്നായിരുന്നു താൻ ആദ്യം കരുതിയിരുന്നത്. അതിനെ കുറിച്ച് സംസാരിക്കുകയും ഏതാനും ചിത്രങ്ങളെടുത്ത് അവസാനിപ്പിക്കുമെന്നുമാണ് കരുതിയത്.എന്നാൽ, ഉത്പന്നത്തിന്റെ നിർമാണം മുതൽ അവതരണവും വിതരണവും വരെ എല്ലാത്തിനെ കുറിച്ചും കൃത്യമായ ധാരണ നയൻതാരയ്ക്ക് വേണമായിരുന്നു.


ഉത്പന്നത്തിന്റെ ഡിസൈൻ, അതിന്റെ കുപ്പി, ബ്രാൻഡിന്റെ ഫോണ്ട്, പാക്കേജിങ് അങ്ങനെ എല്ലാ കാര്യത്തിലും നയൻതാര ഇടപെടുകയും സമയം ചിലവഴിക്കുകയും ചെയ്തു. അതിനു വേണ്ടി നയൻതാര നടത്തിയ ശ്രമങ്ങൾ തനിക്ക് പ്രചോദനമായെന്നും വിഘ്നേഷ് പറയുന്നു. തന്റെ ഏറ്റവും വലിയ പ്രചോദനവും ഭാര്യയാണെന്ന് വിഘ്നേഷ് കൂട്ടിച്ചേർക്കുന്നുണ്ട്. തന്റെ ആദ്യ സിനിമ മുതൽ നയൻതാര കൂടെയുണ്ട്. അപ്പോഴും അവരെ ശ്രദ്ധിക്കുമായിരുന്നു. ചെറിയ കാര്യങ്ങൾക്കു പോലും നയൻസ് കാണിക്കുന്ന ആത്മാർത്ഥതയും അർപ്പണബോധവും എന്നും പ്രചോദനമാണെന്നും വിഘ്നേഷ് ശിവൻ  പറയുന്നു.   ‘ഇരൈവന്‍’ ആണ് നയന്‍താരയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ജയം രവിയാണ് ചിത്രത്തില്‍ നായകായത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

വിജയ് ചിത്രം ലിയോയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ഓരോ ദിവസം ഉടലെടുക്കുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വിജയ്യും സംവിധായകന്‍ ലോകേഷ് കനകരാജും തമ്മില്‍ ശത്രുതയിലാണ് എന്ന വാര്‍ത്തകളായിരുന്നു.ലിയോയിലെ ‘നാ റെഡി താ’...

സിനിമ വാർത്തകൾ

സംവിധായകനും തെന്നിന്ത്യൻ തെററാണി നയൻതാരയുടെ ഭർത്താവും ആയ വിഘ്‌നേഷ് ശിവൻ ശിവന്‍ അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയിരുന്നു. ഇതിന് പിന്നാലെ വിഘ്നേഷ് അടുത്ത ചിത്രത്തെക്കുറിച്ച്‌ ആലോചിച്ചിരുന്നു. തന്‍റെ അടുത്ത പടത്തിനുള്ള ഒരുക്കത്തിലാണ്...

സിനിമ വാർത്തകൾ

സംവിധായകൻ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമെതിരെ തമിഴ്‌നാട് പോലീസിൽ പരാതി. വിഘ്‌നേഷിന്റെ ഭാര്യ നയന്താരയ്ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്കു. ടുംബ സ്വത്ത് തട്ടിയെടുത്തെനന്ന് കാണിച്ച് വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് പോലീസിനെ സമീപിച്ചത്. ലാൽഗുടി ഡിവൈഎസ് പിക്കാണ് പരാതി നൽകിയത്.വിഘ്നേഷിന്റെ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സിനിമാ ലോകത്തെ ബോൾഡ് ആയ സ്ത്രീ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് നയൻ‌താര. മലയാളത്തിലൂടെ എത്തിയ നയന്താര തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ് കീഴടക്കി. ശെരിക്കുമൊരു ലേഡി സ്യുപ്പർസ്റാർ. നയൻതാരയുടെ ബോൾഡ്നെസും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും,...

Advertisement