ബിഗ് ബോസ്സിൽ നിന്നും പുറത്തെത്തിയ റോബിൻ ഇന്നും തിരക്കുകളോടെ തന്നെ മുന്നോട്ടു പോകുകയാണ്,ഇതിനോടകംതന്നെ  നിരവധി ഉത്ഘാടനങ്ങളും താരം നിർവഹിച്ചു കഴിഞ്ഞു . പൊരിവെയിലത്തും , മഴയത്തും താരത്തിനെ കാണാൻ നിരവധി ആരാധകരാണ് എത്തുന്നതും. അത്രക്ക് സ്വീകാര്യത ആണ് മലയാളി പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിച്ചതും. ഇപ്പോൾ താരത്തിന് വലിയ ഒരു നേട്ടവും ലഭിച്ചിരിക്കുകയാണ്, താരത്തെ തേടി നിരവധി സിനിമ അവസരങ്ങൾ ആണ് ലഭിച്ചിരിക്കുന്നത്, പ്രിയ ദർശനൊപ്പമുള്ള  ചിത്രങ്ങളും, വീഡിയോകളും ഇപ്പോൾ റോബിൻ ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് , മികച്ച ഒരു പ്രതിഭയാണ് താരമെന്നും ആരാധകർ പറയുന്നു.

താരം പ്രിയദർശനൊപ്പവും, ബാദുഷക്കും ഒപ്പമുള്ള ചിത്രങ്ങൾ ആണ് തന്റെ സോഷ്യൽ മീഡിയിൽ കൂടി പങ്കു വെച്ചിരിക്കുന്നതും. ലെജിൻഡ്‌സിനൊപ്പം എന്ന തലക്കെട്ടോടെ ആണ് താരം ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവെച്ചതും. കൂടാതെ  നിർമാതാവ് സന്തോഷ് കുരുവിള നിർമിക്കുന്ന ചിത്രത്തിലൂടെ താൻ സിനിമയിലേക്ക് ചുവടു വെക്കുന്നു എന്നുള്ള വാർത്തയും  റോബിൻ പങ്കു വെച്ച്. എസ് ഡി കെ ഫ്രൈയിംസിന്റെ ബാനറിൽ   സന്തോഷ് കുരുവിള നിർമിക്കുന്ന ചിത്രത്തിൽ ആണ് റോബിൻ എത്തുന്നതും, സന്തോഷ് കുരുവിള പറയുന്നത് തന്നെ ഇത്രയധികം ആരാധകരുള്ള ഒരു നല്ല പ്രതിഭ തന്നെയാണ് റോബിൻ .

ഇത്രയധികം ആരാധകരെ   റോബിന് ലഭിച്ചത് ഒരു ചെറിയകാര്യമല്ല. സിനിമ എന്നും പറയുന്നത് വെറുമൊരു തട്ടകമല്ല അവിടെ വിജയികൾ മാത്രമേ ഉണ്ടാകു, പുതുതലമുറയെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചു മാത്രമേ  ഈ വിനോദ ഉപാധി മുന്നോട്ടു കൊണ്ട് പോകാൻ കഴിയു സന്തോഷ് കുരുവിള പറയുന്നു.