തെന്നിന്ത്യയിൽ നല്ല തിരക്കുള്ള നടിയാണ് സാമന്ത. താരത്തിന്റെ ഈ അടുത്തിടക്ക് ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. താരത്തിന് ഒരു ബോളിവുഡ്  തുടക്കവുമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ബോളിവുഡിലെ  ചിത്രങ്ങൾക്ക് ഒന്നും ഇതുവരെയും താരം കയ്യ് കൊടുത്തിട്ടില്ല എന്നും പറയുന്നു, അഥവാ ബോളിവുഡിൽ  തുടക്കം കുറിക്കുവാണെങ്കിൽ അതും ഒരു ബിഗ് പ്രോജെക്ടിനെ മാത്രമേ സമ്മതം മൂളൂ എന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരത്തെ പറ്റി  വലിയ ആശങ്കയിൽ ആണ് ആരാധകർ.

സോഷ്യൽ മീഡിയിൽ  സജീവമായിരുന്നു താരത്തെ ഇപ്പോൾ കാണുന്നില്ല, അതുപോലെ ഓരോ സ്റ്റോറി ലൈൻ ഇടുന്ന താരം ഇപ്പോൾ അതും ഇല്ലാതെയായി. എന്തെങ്കിലും വിഷമത്തിൽ ആണോ എന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ മറ്റു ചിലർ പറയുന്നു താരത്തിനെ ഇപ്പോൾ സിനിമ തിരക്കുകൾ അല്ലെ അതുകൊണ്ടായിരിക്കും എന്നും. എന്നാൽ നടിയുടെ ഫാൻ പേജുകൾ താരത്തിന്റെ  സാനിധ്യം അറിയിക്കുന്നുണ്ട്. താരത്തിന്റെ വിവാഹ മോചനം കഴിഞ്ഞതിനു ശേഷ൦ നല്ല തിരക്കിൽ ആണ് സാമന്ത.സാമന്തയും,നാഗചൈതന്യയും തമ്മിലുള്ള വിവാഹവും ,വിവാഹമോചനും വളരെ പെട്ടന്ന് തന്നെയായിരുന്നു നടന്നത്.

ഇരുവരും ബന്ധ൦ വേര്പെടുത്തുമ്പോൾ തന്നെ പറഞ്ഞിരുന്നു ജീവിതത്തിൽ എന്നും നല്ല സുഹൃത്തുക്കൾ തന്നെ ആയിരിക്കുമെന്ന്. എന്നാൽ വിവാഹ മോചനത്തിനു ശേഷം നാഗചൈതന്യ ശോഭിത ധൂലിപാലയുമായി അടുപ്പം ആണെന്നുള്ള  വാർത്തകൾ പുറത്തു വന്നിരുന്നു, ഈ വാർത്തക്ക് കാരണം സാമന്ത ആണെന്നും എന്നാൽ ഈ വാർത്തയെ പ്രതീകരിച്ചു കൊണ്ട് സാമന്ത രംഗത്തു എത്തിയിരുന്നു , ഒരു പെൺകുട്ടിയെ പറ്റി  ഗോസിപ്പ് വന്നാൽ അത് ഒരു ആണായിരിക്കുമെന്നും ഒരു ആണിന്റെ ഗോസിപ്പ് വന്നാൽ പെണ്ണാണ്ന്നുമുള്ള  വാർത്ത വരുമെന്നും എന്നാൽ ആ മനോഭാവം തെറ്റാണുന്നും താരം പറയുന്നു.