നിരവധി ആരാധകരുള്ള ഒരു ഗായിക ആണ് കെ എസ്  ചിത്ര. ഇപ്പോൾ തനിക്ക് അടുപ്പമുള്ള ഒരു ആരാധികയെ കുറിച്ച് തുറന്നു പറയുകയാണ് ഗായിക ചിത്ര. വളർമതി എന്ന പേരുള്ള ആ കുട്ടി തന്റെ പേര് കയ്യിൽ പച്ച കുത്തിക്കുകയും, കൂടാതെ തനറെ ചിത്രം വെച്ചുളള ഒരു മാല കഴുത്തിൽ അണിയുകയും ചെയ്യ്തു. എനിക്ക് എന്റെ ആരാധകരെ കുറിച്ച്  വലിയ അറിവൊന്നുമില്ല എന്നാൽ ഞാൻ ലണ്ടനിൽ ഒരു പരിപാടിക്ക് പോയപ്പോൾ വളർമതി എന്ന ഈ പെൺകുട്ടി എന്നെ തിരക്കി അവിടെ എത്തുക ആയിരുന്നു ചിത്ര പറയുന്നു.


എ ന്റെ അമ്മയെ ആണ് അവൾ ആദ്യം കണ്ടുപിടിച്ചത്. അമ്മയെ കണ്ടുപിടിക്കാൻ എളുപ്പമാണ്. മുണ്ടും നേര്യതും ഉടുത്താണ് അമ്മ നിന്നിരുന്നത്.അമ്മയാണ് വളർമതിയെ എന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുവരുന്നത്. നോക്കുമ്പോൾ എന്റെ പേര് കയ്യിൽ പച്ച കുത്തിയിരിക്കുന്നു. മാലയുടെ ലോക്കറ്റിൽ എന്റെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ടപ്പോൾ ഞാൻ തന്നെ അന്തിച്ചുപോയി. ഇങ്ങനെയും ഒരാളുണ്ടോ


എനിക്ക് പലരോടും ആരാധന ഉണ്ടെങ്കിലും ഇങ്ങനെയൊന്നും ചെയ്യാറില്ല. അതുകൊണ്ട് എന്നോട് ഇത്രയും സ്നേഹമുള്ള ഒരാളോ എന്നാണ് ഞാൻ ചിന്തിച്ചത്. വളർമതിയുമായി ഇപ്പോഴും അടുപ്പമുണ്ട്. എന്റെ വീടിനടുത്ത് വളർമതിയും ഒരു അപ്പാർട്ട്മെന്റ് മേടിച്ചിട്ടുണ്ട്. ഞാൻ അവിടെ വരുന്നതിന് മുമ്പ് വളർമതി ആ അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തതാണ്. എന്റെ പേരാണ് അവൾ അപ്പാർട്ട്മെന്റിന് ഇട്ടത്, ചിത്ര ഗാർഡൻസ് ചിത്ര പറയുന്നു.