യുവ കായികപ്രേമികളുടെ പ്രിയപ്പെട്ട ഫുട്‍ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൻ ടീമിന് വേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണവുമായി മുൻ മോഡൽ രംഗത്തെത്തിയിരിക്കുകയാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത ആ സംഭവത്തിൽ തനിക്കു ഉണ്ടായ മാനസിക വേദനയ്ക്കും വളരെ കഠിനമായ കഷ്ടപ്പാടിനും പകരമായി 579 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് 37കാരിയായ കാതറിൻ മിയോർഗയാണ് രംഗത്തെത്തിയിരിക്കുന്നത്.മോഡൽ കോടതിയിൽ നൽകിയ രേഖകളുമായി ബന്ധപ്പെട്ടാണ് ഈ വാർത്ത ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2009 ൽ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തെന്നാണ് കാതറിൻ ആരോപിക്കുന്നത്.

Cristiano Ronaldo
അതെ പോലെ ഈ കേസിലെ സാക്ഷികളുടെ പട്ടികയിൽ ബ്രിട്ടീഷ് മുൻ ബിഗ് ബ്രദർ താരം ജാസ്മിൻ ലെനാർഡ് (35) ഉൾപ്പെടുന്നു. 2008 മുതൽ റൊണാൾഡോയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും, വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കാതറിൻ ആരോപിക്കുന്നതായി മിറർ റിപ്പോർട്ട് ചെയ്യുന്നു.തനിക്കെതിരായ ആരോപണങ്ങളെല്ലാം പോർച്ചുഗൽ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ശക്തമായി നിഷേധിക്കുന്നു. ‘ന്യായമായ സംശയത്തിനപ്പുറം ഇത് തെളിയിക്കാനാവില്ല’ എന്ന് ലാസ് വെഗാസ് പ്രോസിക്യൂട്ടർ വ്യക്തമാക്കിയതാണ്. ഈ സംഭവത്തിൽ പിന്നീട് ക്രിമിനൽ കുറ്റങ്ങളൊന്നും ഫയൽ ചെയ്തിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു.

Cristiano Ronaldo2
ഇപ്പോൾ മിയോർഗ നൽകിയ നഷ്ടപരിഹാര കേസിൽ പ്രതികൂല വിധി ഉണ്ടായാൽ ഏകദേശം 500 കോടിയിലേറെ രൂപ റൊണാൾഡോ പിഴ ഒടുക്കേണ്ടിവരും.എന്നാൽ ഈ ലൈംഗിക പീഡന കേസ് 2010ൽ കോടതിക്കു പുറത്തുവെച്ച് വൻതുക നൽകി ഒതുക്കിതീർത്തതായിരുന്നു. എന്നാൽ ഒത്തുതീർപ്പ് അംഗീകരിച്ച സമയത്ത് താൻ മാനസികമായി ദുർബലാവസ്ഥയിലായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കാതറിൻ മിയോർഗ മൂന്നു വർഷം മുമ്പ് റൊണാൾഡോയ്ക്കെതിരെ സിവിൽ കേസ് രജിസ്റ്റർ ചെയ്തു. ‘എനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നു. ഇത് മ്ലേച്ഛമായ കുറ്റകൃത്യമാണ്’- റൊണാൾഡോ പ്രതികരിച്ചു
