കുടുംബ പ്രക്ഷേകരുടെ പ്രിയ താരം നൂബിൻ ജോണി വിവാഹിതനായി. കുടുംബവിളക്ക് എന്ന സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിന്റെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. നടിയായ ബിന്നി സെബാസ്റ്റ്യനാണ് വധു.

നൂബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹക്കാര്യം പങ്ക് വെച്ചത്. വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. അടുത്ത സുഹ്യത്തുക്കളും കുടുംബ വിളക്കിലെ പ്രിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ആഘോഷമായാണ് ചടങ്ങുകൾ നടന്നത്.

തോപ്പിൽ ജോപ്പനിലൂടെയാണ് ബിന്നി സെബാസ്റ്റ്യൻ സിനിമ രം​ഗത്തേക്ക് എത്തുന്നത്. ഡോക്ടറാണ് ബിന്നി. 6 വർഷമായി തങ്ങൽ പ്രണയത്തിലായിരുന്നുവെന്ന് ഈയിടെയാണ് നൂബിൻ വെളിപ്പെടുത്തിയത്.

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന കുടുംബത്തിൽ പൂർണ്ണ സപ്പോർട്ടുമായാണ് ബിന്നി എത്തുന്നത്. തനിക്ക് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലൂം ബിന്നി തന്നെ ഹെൽപ്പ് ചെയ്യാറുണ്ടെന്ന് നൂബിൻ വെളിപ്പെടുത്തിയിരുന്നു.

സ്വാതി നക്ഷത്രം ചോതി എന്ന സീരിയയിലൂടെയാണ് നൂബിൻ അഭിനയ രം​ഗത്തേക്ക് എത്തുന്നത്. അതിനു മുമ്പ് മോഡലിം​ഗ് രം​ഗത്ത് സജീവമായിരുന്നു നൂബിൻ. നൂബിന്റെ ആദ്യ പ്രണയം സിനിമ തന്നെയാണെന്ന് ബിന്നിയും പറയുന്നു. ഇനി ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.