മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസരാജാവ്. മമ്മൂട്ടി, ദിലീപ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സായികുമാര്‍ തുടങ്ങി നിരവധി താരമൂല്യം ഉള്ള നടൻമാർ അണിനിരന്ന ചിത്രമാണ് രാക്ഷസരാജാവ്. ഓണ വിരുന്നായി എത്തിയ ചിത്രം ബിഗ്ഗ് സ്‌ക്രീനിൽ വൻ വിജയമാണ് കൈവരിച്ചത്.

ഇപ്പോഴിതാ സിനിമയുടെ കലാസംവിധായകനായ എം ബാവ സിനിമയിലെ അറിയാകഥ തുറന്ന് പറയുകയാണി സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം ബാവയുടെ വെളിപ്പെടുത്തൽ. സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന കറന്‍സി കണ്ടെത്തിയതിനെ കുറിച്ചും അത് സൂക്ഷിച്ച്‌ കൈകാര്യം ചെയ്തതിനെ കുറിച്ചുമൊക്കെ സിനിമയുടെ ഓര്‍മ പങ്കുവെച്ച്‌ കൊണ്ട് എം ബാവ പറയുന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതൽ നോട്ടിനായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇത്ര അധികം നോട്ടുകൾ ആരും തന്നെ തന്ന് സഹായിച്ചിരുന്നില്ല. പൊതുവെ കളർ ചെയ്‌ത നോട്ടുകളാണ് സിനിമക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിയിൽ ഉള്ള നോട്ടുകൾ ഉപയോഗിക്കാൻ സംവിധായകൻ വിനയൻ സമ്മതിച്ചില്ല. പിന്നീട് നോട്ടുകൾ അച്ചടിക്കാം എന്ന രീതിയിലേക്ക് എത്തുകയായിരുന്നു. പിന്നീട് നിര്‍മ്മാതാവ് സര്‍ഗം കബീറിന്റെ സുഹൃത്തിന്റെ പ്രെസ്സിൽ പ്രിന്റ് ചെയ്യുകയായിരുന്നു. ഇതിനായി സ്‌ക്യൂരിറ്റി ഗഡിനെ വരെ നിർത്തേണ്ടി വന്നു. ഈ നോട്ടുകൾ പുറത്തു പോയിരുന്നേൽ സംവിധായകനും, ഞാനും, നിർമ്മാതാവും ഉൾപ്പെടെ എല്ലാരും അകത്ത് പോയിരുന്നേനെ എന്നും എം ബാവ പറഞ്ഞു.