വിദ്യർത്ഥിനികൾ യൂണിഫോം ധരിക്കാതെ സ്കൂളിൽ എത്തുകയും ആ കുട്ടികളെ പി ടി എ  അംഗങ്ങൾ ഉൾപ്പെടെ ഇടപെട്ട് തിരിച്ചയക്കുക ചെയ്തതല്ലാതെ ഈ വിഷയത്തിൽ സമുദായികമായോ, മതപരമായ ഒന്നും ഉണ്ടായില്ല എന്നും അധികൃതർ അറിയിച്ചു. ഈ സംഭവത്തിൽ  സാമുദായിക  വിദ്വേഷം പരുത്തരുതെന്നു൦ അങ്ങനെ പ്രചരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി ന്യൂസ്‌മീറ്ററിനോട് പ്രതികരിച്ചു.

കാസർകോട് സ്കൂളിൽ മുസ്ല്യ൦ വിദ്യർത്ഥിനികളെ ഓണാഘോഷത്തിൽ നിന്നും പങ്കെടുക്കുന്നതിൽ വിലക്കിയെന്നു വ്യാജ പ്രചാരണം, ഓണം ആഘോഷിക്കാൻ പാടില്ല എന്ന് പറഞ്ഞു കൊണ്ട് സ്കൂളിൽ നിന്നും ഇറക്കി വിട്ടിരുന്നു എന്നായിരുന്നു പ്രചാരണം. അതിനു ശേഷം ഒരു കൂട്ടം പെൺകുട്ടികൾ നടന്നു നീങ്ങുന്ന വീഡിയോ ആണ് ഇതോടൊപ്പം പ്രചരിപ്പിച്ചിരുന്നത്. ”നാളെ മംഗലം  കഴിച്ചു  പോവേണ്ടതല്ലേ , ഒരു മടിയുമില്ലാത്ത ,ലജ്‌ജയില്ലാത്ത പെണ്ണുങ്ങൾ’ഈ രണ്ടു വാക്യങ്ങളും വീഡിയോക്കപ്പമുള്ള ഓഡിയോയിൽ കേൾക്കുമായിരുന്നു. എന്നാൽ ഓണഘോഷവുമായി ബന്ധപ്പെട്ടാണ്  സംഭവമെന്നു പ്രത്യക്ഷത്തിൽ  വ്യക്തമാകുന്ന ഒന്നും തന്നെ വീഡിയോയിൽ ഇല്ല ,@ jian 6602  എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണ് വാർത്തയിൽ പങ്കുവെച്ചിരിക്കുന്നത്  അന്വേഷണത്തിൽ വ്യക്ത്മായി.ട്വിറ്ററിൽ ഈ  വ്യാജ വാർത്ത പ്രചരിക്കുന്നത് ‘ഓണാഘോഷം നിഷിദ്ധമെന്നു പറഞ്ഞു കേരളത്തിലെ ജിഹാദികൾ  ഗവൺമെന്റെ സ്കൂളിലെ ഓണാഘോഷം തടഞ്ഞു എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ഈ വീഡിയോക്കൊപ്പം മലപ്പുറം ജില്ലയിലെ വണ്ടൂർ ഗ .വ  ഗെൾസ്  ഹൈ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ  ഓണാഘോഷത്തിന്റെ വീഡിയോ ചേർത്ത  സമുദയിക സ്പർദ്ധയും ,മത വിദ്വേഷവും വളർത്തുന്ന അടികുറിപ്പുകളുമാണ് മലയാളം Newj  എന്ന ഫേസ്ബുക്കിൽ വാർത്തയായി നൽകിയിരിക്കുന്നത്.  ഓണാഘോഷത്തിന് എത്തിയ കുട്ടികളെ നാട്ടുകാർ  ഓടിച്ചു എന്നായിരുന്നു തലക്കെട്ട്