മലയാള മിനിസ്ക്രീൻ രംഗത്തുള്ള  റിയാലിറ്റി ഷോകളിൽ പങ്കെടുത്തു താരമാണ് അമൃത സുരേഷ്. അതിനു പിന്നാലെ തന്നെ സിനിമ പിന്നണി ഗാനരംഗത്തു മികച്ച പ്രകടനം കാഴ്ച്ച വെച്ച്.നടൻ ബാലയാണ് അമൃതയെ വിവാഹം കഴിച്ചത് . എന്നാൽ അധിക നാൾ ഈ ബന്ധം നില നിന്നില്ല .ഇരുവരും വിവാഹ മോചിതരാകുകയും ചെയ്യ്തു.ഇരുവർക്കും ഒരു മകളും ഉണ്ട് .സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും ,കുടുമ്ബവിശേഷങ്ങളും പങ്കുവെക്കാറുണ്ട് എന്നാൽ ഇപ്പോൾ താരത്തിനെതിരായി വന്ന സോഷ്യൽ മീഡിയിലെ വ്യാജ വാർത്തകളോട് പ്രതികരിച്ചു കൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് അമൃത് സുരേഷ്.

അമൃത ഇത്രയും തരം താഴരുത്’ എന്ന ക്യാപ്ഷനോടെ എത്തിയ ഒരു വീഡിയോ ന്യൂസിനെതിരെയാണ് അമൃത പ്രതികരിച്ചത്അടുത്തിടെ തന്റെ ബാന്‍ഡ് അംഗവും സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ രസകരമായ വീഡിയോ അമൃത പങ്കുവച്ചിരുന്നു. ആ വീഡിയോ ആണ് ഇപ്പോൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. താന്‍ എവിടെയാണ്, എങ്ങനെയാണു തരം താഴ്ന്നതെന്നു മനസ്സിലാകുന്നില്ല എന്ന് പ്രതികരണ വീഡിയോയില്‍ അമൃത പറയുന്നു.

അതുപോലെ വീഡിയോക്ക് വരുന്ന കമെന്റുകൾക്കു എതിരെയും താരം പ്രതികരിച്ചു. ബാല രക്ഷപെട്ടു യെന്നായിരുന്ന ചിലരുടെ കമെന്റുകൾ. വാർത്തകൾ വളച്ചൊടിക്കുന്നതിനെതിരയും അമൃത സംസാരിച്ചു. ഇത്തരം തലകെട്ടുകളും ,അടികുറിപ്പുകളും തനിക്കു വേദന ഉണ്ടാകുന്നു എന്നും അമൃത പറഞ്ഞു. ഡ്രോളുകളെയും പ്രതികരിച്ചുകൊണ്ടുള്ള വീഡിയോകൾക്കെതിരെയും നേരത്തെ പ്രതികരിച്ചിരുന്നു അമൃത സുരേഷ് .