കോമഡി സ്‌കിറ്റുകൾ ചെയ്യ്തു മിനിസ്ക്രീൻ രംഗത്തു എത്തിയ താരം ആണ് ദേവി ചന്ദന. എന്നാൽ ചില ചെറിയ വേഷങ്ങൾ ചെയ്യ്തു സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. ആലപ്പുഴ സെന്റ് ജോസഫ്  കോളേജിൽ പഠിക്കുന്ന സമയത്തു താൻ ഒരു കലാതിലകം കൂടിയായിരുന്നു ദേവി പറയുന്നു.


ഫഹദ് ഫാസിൽ സ്കൂളിൽ പഠിക്കുമ്പോൾ‌ എന്റെ ക്ലാസ്മേറ്റായിരുന്നു. ഫഹദ് ഒന്നിലും പങ്കെടുക്കുന്ന കൂട്ടത്തിലായിരുന്നില്ല, അതുകൊണ്ട് തന്നെ അ​ദ്ദേഹത്തിന്റെ സിനിമ എൻട്രി എനിക്ക് വലിയ അത്ഭുതമാണ്. ഞാൻ ഫഹദിന്റെ വീട്ടിൽ പലതവണ പോയിട്ടുണ്ട്. കണ്ണുക്കുൾ നിലവ് എന്ന വിജയ്-ശാലിനി ജോഡിയുടെ ഫാസിൽ സാറിന്റെ സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു.ആ ചിത്രത്തിൽ വിജയിയുടെ കൂടെ പാട്ടുസീനിലൊക്കെ ഞാൻ അഭിനയിച്ചിട്ടുണ്ട്,

ഇപ്പോഴും ഫഹദിനെ കാണുമ്പോൾ അദ്ദേഹം സ്കൂളിലെ സുഹൃത്തുക്കളെ കുറിച്ചൊക്കെ ചോദിക്കും. അന്ന് ഫാസിൽ സാറിന്റെ സിനിമയുടെ ഷൂ‍ട്ടും മറ്റും നടക്കുമ്പോൾ ഫഹദിനെ ആ ഭാ​ഗത്തൊന്നും കണ്ടിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ ഫഹദ് അഭിനയത്തിലേക്ക് വന്നപ്പോൾ അത്ഭുതമായിരുന്നു, ഫഹദിന്റെ ക്ലാസ്മേറ്റായിരുന്നുവെന്ന് പറയുമ്പോൾ ഞാൻ തള്ളുകയാണെന്നാണ് പലരും പറയാറുള്ളത്. എന്റെ കൈയ്യിൽ ഒരു ഫോട്ടോ പോലും തെളിവുമില്ല. കലാതിലകമായശേഷമാണ് മനോരമയിൽ എന്റെ മുഖചിത്രം വന്നത് ദേവി ചന്ദന പറയുന്നു. നല്ലൊരു നർത്തകി കൂടിയാണ് താരം. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്.