ഇന്നത്തെ യുവന്ടൻമാരിൽ ഒരു നടൻ ആണ് ഫഹദ് ഫാസിൽ, തന്റെ ആദ്യ സിനിമയായ ‘കയ്യെത്തും ദൂരത്തു’എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഒരുപാട് വിമർശനം ഏൽക്കേണ്ടി വന്നിരുന്നു, ഫഹദിന്റെ അച്ചനായ ഫാസിൽ ആയിരുന്നു ആ ചിത്രം സംവിധാനം ചെയ്യുത് ത്. തന്റെ 19 മാത്ത് വയസ്സിൽ ആയിരുന്നു ഫഹദ് ആ സിനിമയിൽ അഭിനയിച്ചത്. എന്നാൽ ആ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു താരം പിന്നീട് ഒരു ഇടവേള എടുത്തിരുന്നു അതിനു ശേഷം ശക്തമായ ഒരു തിരിച്ചു വരവാണ് താരം നടത്തിയിരുന്നത്, എനാൽ ഇപ്പോൾ താരത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്.

ഷാനുവിന്റെ തിരിച്ച് വരവിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു ചാപ്പാക്കുരിശ് എന്ന സിനിമ. ഷാനുവിനും അത് വളരെ സ്പെഷ്യൽ ആയ സിനിമ ആണ്. ചാപ്പാക്കുരിശും സരോജ് കുമാറും എല്ലാം നമ്മൾ ഒരുമിച്ചാണ് ചെയ്യുന്നത്. ഈ സിനിമ നടക്കുന്ന സമയത്ത് ഷാനുവിന്റെ കൂടെ ഉള്ളത് കൊണ്ട് 22 ഫീമെയ്ൽ കോട്ടയം, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകളുടെ ചർച്ച നടക്കുന്നതൊക്കെ കണ്ടിട്ടുണ്ട്.വിക്രം ചെന്നെെയിലെ തിയറ്ററിൽ ഇരുന്ന് കാണുന്ന സമയത്ത് ഫഹദ് വരുമ്പോൾ ആളുകൾ കൈയടിക്കുമ്പോൾ ആ സമയത്തെ ഷാനുവിനെ ഓർമ്മ വരും. ഫഹദിന് ഒരു മാറ്റവുമില്ല ,

മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് ഫഹദ്. തെലുങ്കിൽ അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിൽ ചെയ്ത വില്ലൻ വേഷം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു,സിനിമയുടെ രണ്ടാം ഭാ​ഗത്തിലും ഫഹദ് വരാനിരിക്കുകയാണ്. തമിഴ് സിനിമയിൽ വൻ വിജയം കൊയ്ത വിക്രത്തിൽ ഫഹദ് ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു