Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സംഭവ ബഹുലമായ 8 വർഷങ്ങൾ !!!

2014 യിൽ ഓഗസ്ററ് 21 നു നസ്രിയ നസീമും ഫഹദും വിവാഹിതരായപ്പോൾ വിവാഹത്തിന്റേതായ വീഡിയോകൾക്കും ഫോട്ടോകൾക്കുമായി ന്യൂസ് ചാനലിന് മുന്നിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നവരാണ് നമ്മൾ മലയാളികൾ. കാരണം അത്രെയേറെ പ്രിയപ്പെട്ടവരാണ് ,മലയാളികൾക്ക് ഇരുവരും.

ഇരുവരും ഒരുമിച്ചു ജീവിതയാത്ര ആരംഭിച്ചിട്ട് 8 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ജീവിതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ടതും സന്തോഷം നിറഞ്ഞതുമായ ഈ ദിനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നസ്രിയ ഫഹദ്. ഫഹദുമൊത്തുള്ള ഒരു സൈക്കിള്‍ സവാരിയുടെ വീഡിയോ പങ്കുവെച്ചാണ് നസ്രിയ ഇന്നത്തെ ദിവസത്തിന്റെ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.

മാഡ്‌നെസ്സ് ന്റേതായ ഒരു വർഷം കൂടി എന്ന ക്യാപ്ഷനോടുകൂടിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഏതൊരു വർഷവും വിവാഹ വാർഷിക ചിത്രങ്ങൾ പങ്കിടുമ്പോഴെല്ലാം തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഫഹദ് എന്ന് നസ്രിയയും നസ്രിയ തന്റെ ജീവിതത്തിൽ വന്നതിനു ശേഷമാണ് നല്ല മാറ്റങ്ങൾ ഉണ്ടായതെന്ന് ഫഹദും പറയാറുണ്ട്.

Advertisement. Scroll to continue reading.

നസ്രിയ പങ്കുവെച്ച് ഈ മനോഹരമായ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്നും ഇങ്ങനെ സന്തോഷത്തോട് കൂടി ജീവിതം മുന്നോട്ട് പോകട്ടെ എന്നാണ് ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ പങ്കുവെച്ച് പോസ്റ്റിന് കമന്റുകളായി കുറിയ്ക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സൂരരൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സുര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ 43 ഔദ്യോഗികമായി  പ്രഖ്യാപിച്ചു. സൂര്യ 43 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും...

സിനിമ വാർത്തകൾ

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ഇന്ന് ഫഹദ് ഫാസിൽ . ഫഹദ് ഫാസിലിനെ തങ്ങളുടെ സിനിമയില്‍ എത്തിക്കാനായി കാത്തിരിക്കുകയാണ് പല സംവിധായകരും എന്ന് തന്നെ പറയാം. ലോകേഷ് കനകരാജിന്റെ...

സിനിമ വാർത്തകൾ

ഹംസധ്വനി എന്ന പാച്ചുവിൻറെ അത്ഭുത വിളക്ക് സമ്മാനിച്ച നായിക. അഞ്ജന ജയപ്രകാശ് നമ്മൾ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചിത്രത്തിലെ ഓഡിഷൻ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ. സിനിമയിൽ...

സിനിമ വാർത്തകൾ

ഫഹദ് ഫാസിൽ നായകൻ ആകുന്ന ധൂമം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. കെജി ഫ് എന്ന ചിത്രം നിർമിച്ച ഹോം ബാലെ ഫിലിംസിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണ് ഇത്,...

Advertisement