മലയാള സിനിമയിൽ ബാലതാരമായിട്ടാണ് എസ്തറിന്റെ തുടങ്കമെങ്കിലും തന്റേതായ അഭിനയശൈലിയിലൂടെ യുവനടിമാരുടെ മുൻനിരയിൽ എസ്തർ അനിലുമുണ്ട്. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടി നേടിക്കൊടുത്തു. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട് അതിനൊക്കെ ആരാധകരുറെ ഭാഗത്തു നിന്ന് നല്ല പ്രതികരണം ലഭിക്കാറുമുണ്ട്.
ഇപ്പോൾ , ഫോട്ടോഷൂട്ടിനിടെ തനിക്ക് പറ്റിയ അബദ്ധങ്ങളെക്കുറിച്ച് വീഡിയോ സഹിതമുളള കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. എന്റെ അവസാനത്തെ ഫോട്ടോഷൂട്ടില്‍ നിന്ന് എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ”അവസാമായപ്പോൾ ശരിക്കും ഞാൻ തളര്‍ന്നിരുന്നു (സത്യത്തില്‍ തുടക്കത്തില്‍ തന്നെ). ഷൂസ് ധരിച്ച് ചില്‍ ചെയ്യുന്ന ഞാൻ. സാരിയിൽ വീഴുന്ന ഞാൻ, ഒന്നല്ല രണ്ടുതവണ, ലെഹങ്കയിലും വീഴുന്ന ഞാൻ. ഇതിൽനിന്നെല്ലാം നിങ്ങൾക്കെന്താണ് മനസിലാവുന്നത്?. സത്യത്തിൽ എന്നെക്കൊണ്ട് ഈ വസ്ത്രങ്ങളൊന്നും മാനേജ് ചെയ്യാൻ പറ്റില്ല,” ഇതായിരുന്നു എസ്തർ എഴുതിയത്.
