മലയാള ചലച്ചിത്ര രംഗത്  നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ.മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു.തിരക്കഥയും നിർവഹിച്ച്എം മണി  സംവിധാനം ചെയ്ത് ആയിരത്തി തൊള്ളായിരത്തി എമ്പതി മൂന്നിൽ പുറത്ത് ഇറങ്ങിയ “എങ്ങനെ നീ മറക്കും”  എന്ന ചിത്രത്തിലുടെ എൺപതുകളിൽ ലാൽ തന്റെ ആദ്യ ചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ലാലിന് നായക പദവി ലഭിച്ചു തുടങ്ങിയത്.

മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് പ്രണവം ആർട്ട്സ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി ധാരാളം വ്യാവസായിക വിജയം കൈവരിച്ചതും, കലാമൂല്ല്യവുമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മിച്ച എല്ലാ ചിത്രങ്ങളിലും നായകൻ മോഹൻലാൽ തന്നെയായിരുന്നു. വാനപ്രസ്ഥം എന്ന ചിത്രം നിർമ്മിച്ചതിനു ശേഷം പ്രണവം ആർട്ട്സ് കാണ്ഡഹാറിലൂടെ വീണ്ടും മടങ്ങി വന്നു.മലയാളികളുടെ ഇഷ്ടതാരം മോഹൻലാലിൻറെ ചില യാത്രാവിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.ജപ്പാനിൽ നിന്നും സുചിത്രക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവയ്ക്കുന്നത്.കഴിഞ്ഞ ആഴ്ചയിൽ ബിഗ്ഗ് ബോസ്സിൽ വന്നപ്പോൾ കുടുംബത്തോടൊപ്പം ജപ്പാനിലേക്ക് പോകുന്ന വിവരം എല്ലാവരോടും പങ്കുവെക്കുകയും ചെയ്‌തു.ചെറി പൂക്കൾക്ക് താഴെ ജീവിച്ചിരിക്കുന്നത് എത്ര വിചിത്രമാണ്!’ എന്ന് കുറിച്ചുകൊണ്ടാണ് നടൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഇപ്പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു മോഹൻലാൽ. ബറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പുരോഗമിക്കുകയാണ്.അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്തായാലും നിമിഷ നേരംകൊണ്ട് ഈ ഒരു ചിത്രം ആരാധകർ ഏറ്റെടുത്തു എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല എന്നു തന്നെ പറയാം.അത്തരത്തിലുള്ള കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചതും.