മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ടോഷ്‌ ക്രിസ്റ്റിയും, ചന്ദ്ര ലക്ഷ്മണനും, ഇപ്പോൾ അടുത്തിടക്ക് ആണ് ഇരുവർക്കും ഒരു മകൻ ജനിച്ചത്. ഇപ്പോൾ താരം ഒരു കോടിയിൽ പങ്കെടുത്തപ്പോൾ സിനിമയെ പറ്റിയും, സീരിയലിനെ പറ്റിയും തുറന്നുപറഞ്ഞത് , നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിനാണ് നടി ഇങ്ങനെ പറയുന്നത്, ശത്രുക്കൾ ഉണ്ടാകാം, ഫീൽഡ് ഇതല്ലേ.ചന്ദ്ര പറയുന്നു

അതുപോലെ ചില സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട്, ചില ചിത്രങ്ങളിൽ അസ്വാൻസ് പോലും തിരിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്, എന്നാലും താൻ പതറില്ല എന്ന് ശത്രുക്കൾക്കു മനസിലായിട്ടുണ്ടന്നും താരം പറയുന്നു. ആള്‍ക്കാര്‍ കാണുമ്പോള്‍ എന്നെ മറക്കും, മുന്നില്‍ നില്‍ക്കുന്നത് സാന്ദ്രയാണ്. അമ്പലത്തില്‍ വച്ചൊരു അമ്മൂമ്മ നീ ഗുണം പിടിക്കില്ല എന്ന് പറഞ്ഞുവെന്നും താരം പറയുന്നുണ്ട്. പരമ്പരയിലെ തന്റെ കഥാപാത്രത്തോടുള്ള ആരാധകരുടെ പ്രതികരണത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നാലെ വിവാഹത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

നടൻ ടോഷുമായി താൻ ആദ്യം സൗഹൃദത്തിൽ ആയിരുന്നു അതിനു ശേഷം പിന്നീട് പ്രണയത്തിൽ ആകുകയും, അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യ്തു, ഇരുവീട്ടുകാരുടയും സമ്മതത്തോടെ ആയിരുന്നു വിവാഹം, ചന്ദ്ര ലക്ഷമൻ  പറയുന്നു, സ്വന്തം സുജാത എന്ന സൂര്യ ടീവിയിൽലെ പരമ്പരയിൽ ഇരുവരും ഒന്നിച്ചു അഭിനയിക്കുന്നുണ്ട്, ഇപ്പോൾ ഇവർക്കും ഒരു കുഞ്ഞു ഉണ്ട്