നടൻ ബാല കരൾ ശസ്ത്രക്രിയ കഴിഞ്ഞു വീണ്ടും ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് നടന്റെ ഭാര്യ എലിസബത്തു ഇപ്പോൾ പുതിയ വീഡിയോയിൽ പറയുന്നു. തന്റെ യൂട്യൂബിലൂടെ ആണ് എലിസബത്തു ഈ കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ബാല ചേട്ടൻ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും, ക്രിട്ടിക്കൽ സ്റ്റേജ് മാറിയെന്നും, എന്നാലും പുതിയ വർക്കുകൾ ഏറ്റെടുക്കാൻ ഇപ്പോൾ പറ്റില്ല എന്നുമുള്ള വിവരം ആണ് എലിസബത്തു പങ്കുവെച്ചത്.
തങ്ങൾ ഒന്ന് രണ്ടു മാസങ്ങൾ കൊണ്ട് വളരെ വിഷമത്തിലായിരുന്നു, ആ സമയം നിങ്ങളുടെ പ്രാർത്ഥനയും എല്ലാം ഞങ്ങൾ നന്ദിയോട് ഓർക്കുന്നു, ആ സമയം എല്ലവരും വിളിച്ചു എങ്ങനെയുണ്ടെന്നുള്ള അന്ന്വേഷണം നടത്തുകയും, ചിലർ മെസേജുകൾ അയക്കുകയും ചെയ്യ്തിരുന്നു. അദ്ദേഹം ഇപ്പോൾ ക്രിട്ടിക്കൽ സ്റ്റേജ് തരണം ചെയ്യ്തു, എങ്കിലും നിങ്ങളുടെ പ്രാര്തന വേണം, ഇനിയും തല്ക്കാലം കുറച്ചു നാൾ റസ്റ്റ് വേണം എലിസബത്തു പറയുന്നു.
ഇനിയും അദ്ദേഹം വീട്ടിൽ റസ്റ്റ് ആയിരിക്കും, അതുകൊണ്ടു രണ്ടുമാസത്തേക്കു വീഡിയോകൾ ഒന്നും താനെ ചെയ്യുന്നില്ല. ഇനിയും ഇങ്ങനെയുള്ള അപ്‌ഡേറ്റുകൾ മാത്രമാണ് യൂട്യുബിലും, ഫേസ്ബുക്കിലും കൊടുക്കുന്നത്, നിങ്ങള്ടെ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി എലിസബത് പറയുന്നു.