വിവാഹം മുടങ്ങുന്നത് ഒന്നും പുതിയ വാർത്ത അല്ല . വിവാഹ മണ്ഡപത്തിൽ വെച്ച് തന്നെ വിവാഹത്തിൽ നിന്നും പിന്മാറുന്ന വധുവിനേയും വരനേയും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഒക്കെ ഇത്തരത്തിൽ ഉള്ള നിരവധി വാർത്തകൾ നാം ദിവസേന കാണാറുമുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ചടങ്ങ് കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം വധുവിനെ മുത്തലാഖ് ചൊല്ലി യുവാവ്. ഉത്തര്‍പ്രദേശിലെ ആഗ്രയിയിലാണ് സംഭവം നടന്നത്. യുവാവിനെതിരെ പൊലീസ് വെള്ളിയാഴ്ച കേസെടുത്തു. സ്ത്രീധനമായി കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വധുവിനെ മൊഴി ചൊല്ലിയിരിക്കുന്നത്.വധുവിന്റെ സഹോദരൻ കമ്രാൻ വാസി പറയുന്നതിങ്ങനെയാണ്.“തന്റെ സഹോദരിമാരായ ഡോളിയും ഗൗരിയും ഒരേ ദിവസം ആഗ്രയിലെ ഫത്തേഹാബാദ് റോഡിലെ ഒരു വിവാഹ ഹാളില്‍ വച്ച് വിവാഹിതരായതായി. നിക്കാഹ് ചടങ്ങിന് ശേഷം ഗൗരി ഭര്‍ത്താവിന്റെ കൂടെ പോയി. എന്നാല്‍ ഡോളിയുടെ വരൻ മുഹമ്മദ് ആസിഫ് സ്ത്രീധനമായി കാര്‍ കാണാത്തതില്‍ അസ്വസ്ഥനായി.”തുടർന്നാണ് മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനത്തിലെ മറ്റ് കാര്യങ്ങള്‍ക്ക് പുറമെ ഡോളിയുടെ മാതാപിതാക്കള്‍ ആസിഫിന് കാറും വാഗ്ദാനം ചെയ്തിരുന്നതായി ആസിഫിന്റെ കുടുംബം പറഞ്ഞു.
ഡോളിയുടെ കുടുംബം ഉടൻ കാര്‍ വാങ്ങി നല്‍കണമെന്നും അല്ലെങ്കില്‍ പകരം അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ആസിഫിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ചെറിയ സമയത്തിനുള്ളില്‍ കാറോ പണമോ ഏര്‍പ്പാടാക്കാൻ കഴിയില്ലെന്ന് ഡോളിയുടെ വീട്ടുകാര്‍ പറഞ്ഞു. ഉടൻ ഡോളിയെ മുത്തലാഖ് ചൊല്ലി ആസിഫ് കുടുംബത്തോടൊപ്പം വിവാഹ വേദി വിട്ടു.തുടര്‍ന്ന് സഹോദരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആസിഫിനും മറ്റ് ആറ് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറില്‍ പേരുള്ള ഏഴുപേരെയും അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
