വിമാനം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് ദുര്‍ഗ, വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാനും ആരാധകരെ സ്വന്തമാക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെ ആയിരുന്നു താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്, പിന്നാലെ ഇരുവരും ഒന്നാകുക ആയിരുന്നു, 4 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ദുര്‍ഗ കൃഷ്ണയും അര്ജുന് രവീന്ദ്രനും ഒരുമിച്ചത്. വിവാഹത്തിന്റെയും റിസപ്ക്ഷന്റേയുമെല്ലാം ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. ആദ്യമായി കണ്ടതിനെക്കുറിച്ചും പ്രണയാഭ്യര്‍ത്ഥന ലഭിച്ചതിനെക്കുറിച്ചുമെല്ലാം ദുര്‍ഗ വാചാലയായിരുന്നു.
നായികയായും സഹനടിയായുമൊക്കെയാണ് ദുര്‍ഗ കൃഷ്ണ മലയാളത്തില്‍ സജീവമായത്. മോഹന്‍ലാലിന്റെ പുതിയ ചിത്രം റാമില്‍ ദുര്‍ഗയും അഭിനയിക്കുന്നുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് കാരണമാണ് മാറ്റിവെച്ചത്. കൂടാതെ വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് കുക്കു തുടങ്ങിയവയും ദുര്‍ഗയുടെ പുതിയ ചിത്രങ്ങളാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപയിരുന്നു ദുർഗ്ഗയുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ്. വിവാഹച്ചടങ്ങിൽ ദുർഗ്ഗയുടെ ലുക്കിനെ കുറിച്ച് ഏറെ ചർച്ചകളും നടന്നിരുന്നു.
ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ദുർഗ കൃഷ്ണയുടെ പുതിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോയാണ്. നാട്ടിൻപുറത്തുകാരിയായ ഒരു കുടുംബിനി അരുവിക്കര സമീപം ഇരുന്ന വിളക്ക് തേക്കുന്ന രീതിയിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇത്തവണ ദുർഗ കൃഷ്ണ സംഘടിപ്പിച്ചിരിക്കുന്നത്. സാധാരണ ഒരു വീട്ടമ്മയെ പോലെ സാരിയുടുത്ത് കയ്യിൽ ഒരു വിളക്കുമായി നിൽക്കുന്ന ദുർഗയുടെ ചിത്രങ്ങൾ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.