വിമാനം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ എത്തിയ നടി ദുർഗ്ഗ കൃഷ്ണ ഒരുപാടു  നാളത്തെ പ്രണയത്തിനു ശേഷം വിവാഹ൦ കഴിച്ച  താരദമ്പതികൾ ആയിരുന്നു. അർജുൻ  രവീന്ദ്രൻ ആണ് ദുർഗ്ഗയുടെ ഭർത്താവ്, ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ് നടി, ഒരുപാടു നാൾ പ്രണയിച്ചതിനു ശേഷം ഒരു ഘട്ടത്തിൽ തങ്ങൾ വേർപിരിഞ്ഞ ഒരു അവസ്ഥ തന്നെ ഉണ്ടായി ദുർഗ്ഗ പറയുന്നു.

അര്‍ജുനുമായി വഴക്ക് കൂടി അവസാനം പിരിയാമെന്ന് വരെ തീരുമാനിച്ച ഘട്ടം ഉണ്ടായിട്ടുണ്ടെന്നാണ് ദുര്‍ഗ പറഞ്ഞത്. എന്നാല്‍ വീണ്ടും രണ്ടാളും പ്രണയത്തിലേക്ക് വരികയും വിവാഹം കഴിക്കുകയുമായിരുന്നു, റെഡ കാർപെറ്റിൽ താര ദമ്പതികൾ പങ്കെടുത്തപ്പോളാണ് ഈ കാര്യം തുറന്നു പറഞ്ഞത്.ഞ ങ്ങൾ വിവാഹം കഴിഞ്ഞതിനു ശേഷമുള്ള  അഭിമുഖങ്ങൾ ഇപ്പോൾ അവർ കാണുമ്പൊൾ അവർ ഞെട്ടുകയാണ് എന്നിട്ട് ചോദിക്കും നിങ്ങൾ അങ്ങനെ ആയിരുന്നോ, ഇങ്ങനെ ആയിരുന്നോ എന്നൊക്കെ ദുർഗ്ഗ ഒരു ചിരിയോടു പറയുന്നു. ഞങ്ങൾ അന്ന് കലഹിച്ചതിനു ശേഷം ഞാൻ ആയിരുന്നു അര്ജുനനോട് സോറി പറഞ്ഞത് ദുർഗ്ഗ പറയുന്നു.

ഞങ്ങള്‍ക്കിടയില്‍ വലിയൊരു വഴക്ക് നടന്നു. പതിനഞ്ച് ദിവസത്തോളം മിണ്ടാതെ നടന്നു. ആ വഴക്ക് എന്താവുമെന്ന് അറിയാനായി ഞാന്‍ അങ്ങോട്ടേക്ക് നമുക്ക് ബ്രേക്കപ്പ് ആവാമെന്ന് മെസേജ് അയച്ചു. ഞാനത് വെറുതേ പറഞ്ഞതായിരുന്നു. പക്ഷേ പുള്ളി അതങ്ങ് സ്വീകരിച്ചുവെന്ന്’ ദുര്‍ഗ പറയുന്നു, പിന്നീട് ഞാൻ മുഖേന ഇണങ്ങുകയും  പ്രണയത്തിലേക്ക് തിരിച്ചു വരുകയും ചെയ്യ്തു ദുർഗ്ഗ പറയുന്നു.