ദുൽഖർ സൽമാൻ തന്റെ മാതാവായ സുൽഫത്തിനെ പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്. ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ല എന്നും, ഈ ദിനം നഷ്ട്ടപെടുത്താനും താൻ ആഗ്രഹികുന്നില്ല എന്നാണ് ദുൽഖർ സൽമാൻ കുറിക്കുന്നു. നടന്റെ ഈ കുറിപ്പിനോടൊപ്പം അമ്മയും മകനും ഒന്നിക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു.
പിറന്നാൾ ആശംസകൾ മാ ,,ഉമ്മച്ചിയുടെ പിറന്നാൾ ആഘോഷങ്ങളിലാണ് ഞങ്ങളുടെ വീട്ടിലെ കേക്ക് ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചു കൂടുന്ന ഒരു അവസരം കൂടിയാണിത്. മക്കളും പേരക്കുട്ടികളും എല്ലാം ഒത്തുകൂടുന്ന ഈ സമയം ഉമ്മച്ചിക്കു വളരെ സന്തോഷമുണ്ടാകുമെന്ന് എനിക്കുറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും ഒപ്പം ഇഷ്ട്ടപെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കും.
എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മച്ചിക്കാണ്. ഉമ്മയെ ആഘോഷിക്കാൻ ഒരുദിവസം മതിയാകില്ല എന്ന് എനിക്കറിയാം, എന്നാൽ ഉമ്മ ഈ ഒരു ദിവസം മാത്രമേ സമ്മതിക്കാറുള്ളൂ എന്നാണ് വസ്തുത. ഉമ്മാക്ക് ഇതൊന്നും ഇഷ്ട്ടമാകില്ലെങ്കിലും ഈ ദിവസം നഷ്ടപ്പെടുത്താൻ തനിക്കു ആഗ്രഹമില്ല, പിറന്നാൾ ആശംസകൾ ഉമ്മച്ചി,ദുൽഖർ കുറിച്ചു.