പ്രസിദ്ധ സംവിധായകരിൽ ഒരാളാണ് ബുദ്ധമാസ്റ്റർ. അദ്ദേഹം സംവിധാനം ചെയുന്ന ഹേയ് സിനാമിക എന്ന സിനിമ റിലീസിനെ തയ്യറെടുപ്പുനടുത്തുവാണ്ഇപ്പോൾ. മാർച്ച് മൂന്നാം തീയതിയാണ് സിനിമയുടെ റീലീസ്സ് . ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു ദുൽഖർ സൽമാൻആണ്. നായിക കാജൽ അഗർവാൾ . അഥിതി റാവുഹൈദരി ആണ് മറ്റൊരു നായിക. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഇതെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതിലെ ഒരു പുതിയ ഗാനം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഈ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സൂപർ താരം രൺബീർ കപൂർ.

ഹേയ് സിനാമിക എന്ന സിനിമയുടെ അണിയറപ്രവർത്തകർക്ക് എല്ലാം ആശംസകൾ എന്നാണ് താരം കുറിച്ചത്. ഒരു നടനെന്ന നിലയിൽ ദുൽക്കറിനെ താൻ ഏറെ ബഹുമാനിക്കുന്നു എന്നും രൺബീർ കൂട്ടിച്ചേർത്തു.ഈ ചിത്രത്തിലേഗാനത്തിനും ,അണിയറപ്രവർത്തകർക്കും എല്ലാം എന്റെ ആശംസകൾ .ദുൽഖർ സിനിമയുടെ വലിയൊരു ആരാധകൻ ആണ് ഞാൻ ഒരു നടനെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അതിഥിക്കൊപ്പം ഞാൻ നേരത്തെ അഭിനയിച്ചിട്ടുണ്ട്. ഒരു മികച്ച നടിയാണ് അവർ. കാജലിൻ്റെ പ്രകടനവും ഏറെ ഇഷ്ടപ്പെട്ടു. മാർച്ച് മൂന്നാം തീയതി തീയേറ്ററുകളിൽ എത്താൻ പോകുന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നുഇതായിരുന്നു രൺബീർ കപൂർ പറഞ്ഞത്.

ഈ  ചിത്രം നല്ലൊരു റൊമാന്റിക് കോമഡി ചിത്രവും കൂടിയാണ്.ഒരു പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ദുൽഖർ സൽമാൻറെ വളർച്ചയ്ക്ക് കാരണമാകുന്നു സിനിമകളിൽ ഒന്നുകൂടി ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ.ഈ ചിത്രത്തിന് വേണ്ടി ദുൽഖർ ആരാധകർ എല്ലാം കാത്തിരിക്കുകയാണ്. ഈ ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.