ആരാധകർക്ക് ചെറിയ പെരുന്നാളാശംസയുമായെത്തിയ ദുൽഖുറിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മറിയം അമീറ സല്‍മാനും അമാല്‍ സൂഫിയയ്ക്കുമൊപ്പമുള്ള ചിത്രമാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ ഈദ് ആശംസകള്‍ എന്നായിരുന്നു ക്യാപ്ഷന്‍, കുടുംബത്തിനും ആരോഗ്യത്തിനും പ്രഥമ പരിഗണനയെന്ന് പറഞ്ഞ ദുല്‍ഖര്‍ ഹാപ്പി ബിരിയാണി റ്റു യൂ എന്ന ഹാഷ് ടാഗും ഉപയോഗിച്ചിരുന്നു. തട്ടമിട്ട് ക്യൂട്ട് ലുക്കിലുള്ള മറിയത്തേയും ചിത്രത്തില്‍ കാണാനുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ഫോട്ടോ ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമെല്ലാം ഇവരുടെ ഫോട്ടോയ്ക്ക് കമന്റുകളുമായെത്തിയിരുന്നു.
സൗബിന്‍ ഷാഹിറായിരുന്നു ആദ്യം കമന്റുമായെത്തിയത്. ചാലു, എത്ര സന്തോഷമുള്ള ഫോട്ടോയാണ്, ഈദ് ആശംസകളെന്നായിരുന്നു വിനീത് ശ്രീനിവാസന്റെ കമന്റ്. സൈജു കുറുപ്പ്, അനുമോള്‍, ടൊവിനോ തോമസ്, അരുണ്‍ കുര്യന്‍, ദീപ്തി സതി, പൃഥ്വിരാജ്, സുപ്രിയ മേനോന്‍ തുടങ്ങിയവരും കമന്റുകളുമായെത്തിയിട്ടുണ്ട്. നിങ്ങളുടെയെല്ലാം മുഖത്ത് കാണുന്ന ആ പുഞ്ചിരിയാണ് ഞങ്ങളെ സന്തോഷിപ്പിക്കുന്നതെന്നായിരുന്നു ആരാധകര്‍ കുറിച്ചത്.