Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സൌബിൻ്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി, പറവയ്ക്കു ശേഷം വീണ്ടും

Dulquer joins Saubin

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത്  അമൽ ഷാ, ഗോവിന്ദ് വി. പൈ ഷെയിൻ നിഗം, ദുൽഖർ സൽമാൻ എന്നിവരെ നായകന്മാരാക്കി  2017ൽ  പുറത്തിറങ്ങിയ ചിത്രമായിരുന്നു പറവ.  സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം വലിയ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു. അതിനു പിന്നാലെ വീണ്ടും  ദുൽഖറിനെ നായകനാക്കാൻ ഒരുങ്ങുകയാണ് സൌബിൻ. സൗബിന്‍ ഷാഹിര്‍ ‘പറവ’ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണു  നായകനാഎത്തുന്നത്. ഇമ്രാന്‍ എന്ന കഥാപാത്രമായി പറവയില്‍ ദുല്‍ഖര്‍  അഭിനയിച്ചിരുന്നു.  തൻ്റെ പുതിയ സംവിധാന   സംരംഭത്തതിനെപ്പറ്റി  സൌബിൻ തുറന്ന് പറഞ്ഞത് കൌമുദി  ഫ്ലാഷിനോടാണ്.

Dulquer joins Saubin

ചിത്രത്തിൻ്റെ പ്രമേയത്തെ പറ്റിയോ ദുൽഖറിന്റെ കഥാപാത്രത്തെ പറ്റിയോ കൂടുതൽ വിവരങ്ങളൊന്നും സൌബിൻ പുറത്ത് വിട്ടിട്ടില്ല. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖറാണ് നായകന്‍ അടുത്തതായി അഭിനയിക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം. സംവിധായകന്‍ വികെ പ്രകാശിന്റെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അഭിലാഷ് ജോഷി. അഭിലാഷ് ബിഗ് ബജറ്റ് ചിത്രമാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയുടെ രാജകുമാരനാണ് ദുൽഖർ സൽമാൻ ഇപ്പോഴിതാ താരം പിറന്നാൽ ദിനത്തിൽ തൻ്റെ പുതിയ പടത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. സൗബിൻ ദുൽഖർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഓതിര കടകം. വളരെയതികം പ്രതീക്ഷ...

Advertisement