മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ദുൽഖുർ സൽമാൻ. പിതാവ് മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും ഇലക്ട്രോണിക് ഗാഡ്ജറ്റ്സിലും വളരെയധികം താൽപ്പര്യമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും. ഇരുവരുടെയും വാഹന ശേഖരo ആരും കൊതിക്കുന്നതാണ്. ഇപ്പോഴിതാ, ജർമൻ നിർമിതമായ ഒരു  പുതിയാരു ആഡംബര വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. മേഴ്സിഡസ് ബെൻസിന്റെ ജി 63 എഎംജി എന്ന മോഡലാണ് ദുൽഖർ സ്വന്തമാക്കിയത്.Dulquer-Salman-car 01

ഏകദേശം മൂന്നു കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഒലീവ് ഗ്രീൻ നിറത്തിലുള്ള ബെൻസാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ 4.5 സെക്കന്റ് മാത്രം മതി ഈ എസ് യുവിയ്ക്ക്. മലയാള സിനിമ താരങ്ങളിലെ ആദ്യ ജി63 എ.എം.ജി. ഉടമയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് സൂചന. മുമ്പ് യുവതാരം ആസിഫ് അലി മറ്റൊരു ജി-വാഗണ്‍ മോഡലായ ജി55 എ.എം.ജി. സ്വന്തമാക്കിയിരുന്നു.Dulquer-Salman-car

ബെൻസിന്റെ എസ്എൽഎസ് എഎംജി, മിനികൂപ്പർ, വോൾവോ 240 ഡിഎൽ, ബിഎംഡബ്ല്യു 740ഐഎ, ജെ80 ലാൻഡ് ക്രൂസർ, ബെൻസ് ഡബ്ല്യു 123, ടൊയോട്ട സുപ്ര തുടങ്ങി ആഡംബരകാറുകളുടെ വലിയൊരു ശേഖരം തന്നെ ദുൽഖറിന്റെ പക്കലുണ്ട്.