ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ബുദ്ധിപരമായി അതില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനകം ദുല്‍ഖര്‍ തെളിയിച്ചിട്ടുമുണ്ട്.ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ ദുല്‍ഖര്‍ സല്‍മാന്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇപ്പോൾ തന്റെ ഭാര്യ അമലിന്റെ പിറന്നാൾ ദിനത്തിൽ അമാലിന് ആശംസ നേർന്ന് എത്തിയിരിക്കുകയാണ് താരം

തന്റെ ജീവിതത്തിന് അര്‍ഥവും ലക്ഷ്യവും ഉണ്ടാക്കി തന്നത് ഭാര്യയാണ്. തന്റെ നല്ല പങ്കാളി, കുഞ്ഞിന്റെ അമ്മ, തന്റെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കി തന്നു. ഓരോ സ്വപ്നങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി. തന്റെ ഭയങ്ങളേയും അരക്ഷിതാവസ്ഥയും തീര്‍ത്തു തന്നു. തന്റെ ബലവും ശക്തിയുമെല്ലാം അമാല്‍ ആണെന്നാണ് ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നത്.2011 ലാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരാകുന്നത്. 2017 ലാണ് ഇവര്‍ക്ക് മറിയം എന്ന മകള്‍ ജനിക്കുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഉത്തരേന്‍ഡ്യന്‍ മുസ്ലിം കുടുംബമാണ് അമലിന്റേത്.

നസ്രിയ നസിമും അമാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. നസ്രിയയുടെ അടുത്ത സുഹൃത്താണ് അമാല്‍. ദുല്‍ഖര്‍ സല്‍മാനും അമാലും അടക്കമുള്ള താരരാജാവ് മമ്മൂട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് നസ്രിയയും ഫഹദ് ഫാസിലും കുടുംബവും.തനിക്കൊപ്പം എന്നും ഉണ്ടാകുമെന്ന് ഉറപ്പുള്ള വ്യക്തിയെന്നാണ് നസ്രിയ അമാലിനൊപ്പമുള്ള ഫോടോ പങ്കുവെച്ച്‌ പറഞ്ഞത്. ഒരു കുഞ്ഞനുജത്തിയുടെ സാമിപ്യം ആവശ്യമുള്ളപ്പോഴെല്ലാം താന്‍ അരികിലുണ്ടാകുമെന്നും നസ്രിയ പറയുന്നു. നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും അമാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഫോടോ പങ്കുവെച്ചിട്ടുണ്ട്.