സമ്പന്നൻമാരുടെ നാടാണ് ദുബായ്. അതിലൊരു കോടീശ്വരാന ആണ് ഷേഖ് ഹമദ് ബിൻ ഹംദാദ് അൽ നഹ്യാൻ . റെയിൻബോ ഷെയ്ഖ് എന്ന് കൂടെ പേരുന്ദ് ഇദ്ദേഹത്തിനു . വാഹനങ്ങളോടുള്ള ഷേഖിന്റെ ഭ്രാന്ത് എല്ലാവര്ക്കും അറിയാവുന്നതുമാണ്. ഷേഖിന്റെ വാഹന ശേഖരത്തിലുള്ള ഒന്നാണ് ഹമ്മർ H1 X3. ഷേഖിന്റെ ഈ ഹമ്മറിന്റെ പഴയ വീഡിയോ ആണിപ്പോൾ വീണ്ടും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. കഴിഞ്ഞ വര്ഷം മാർച്ചിലാണ് ഷേഖ് ഹമദ് ബിൻ ഹംദാദ് അൽ നഹ്യാൻ ഈ കാര് സ്വന്തമാക്കിയത്. . യുഎഇയിലെ അൽ മദാമിലുള്ള ഓഫ്-റോഡ് ഹിസ്റ്ററി മ്യൂസിയത്തിലേക്ക് ഈ ഭീമൻ എസ്‌യുവി ഡ്രൈവ് ചെയ്തു കൊണ്ട് പോയതിന്റെ ചിത്രങ്ങളും വിഡിയോയും അന്നും വൈറലായിരുന്നു. റോഡിൽ വാഹനം ഒന്ന് തിരിക്കാൻ പാട് പെടുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിൽ കാണാം. അതിനു ശേഷമാണ് പലരും ഈ ഭീമൻ എസ്‌യുവി ഡ്രൈവ് ചെയ്യാൻ പറ്റിയതാണ് എന്ന് തന്നെ മനസ്സിലാക്കിയത്.
വാഹന പ്രേമികൾക്കിടയിലെ സൂപ്പർ താരമാണ് ഈ അമേരിക്കൻ ബ്രാൻഡ് ആയ ഹമ്മർ,. അർണോൾഡ് ഷ്വാസ്‌നെഗർ മുതലുള്ള ആരാധകരുടെ നീണ്ട നിരയുള്ള ഹമ്മർ വാഹനങ്ങൾക്ക് സാധാരണ എസ്‌യുവികളേക്കാൾ വലിപ്പം കൂടുതലാണ്. ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ റോഡിൽ ഓടിക്കാൻ അനുവാദമുള്ള ഹമ്മർ H1. എന്നാൽ ഈ ഹമ്മർ H1ന്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു എസ്‌യുവി ആണ് H1 X3. ഒരു ജയന്റ് ഹമ്മർ എന്ന് തന്നെ പറയാം. ഹമ്മർ H1 X3യുടെ മുൻപിൽ യഥാർത്ഥ ഹമ്മർ H1 ഒരു കളിപ്പാട്ട കാർ പോലെ തോന്നും. 6.6 മീറ്റർ ഉയരവും 14 മീറ്റർ നീളവും 6 മീറ്റർ വീതിയും ഉള്ള ഒരു ഉരുക്കു രാക്ഷസൻ ഹമ്മർ. നിലവിൽ ലോകത്തെ ഏറ്റവും വലിയ ഹമ്മറാണ് ഇത് . ഈ ഭീമൻ ഹമ്മറിന് നാല് ഡീസൽ എഞ്ചിനുകളാനുള്ളത്.റെയിൻബോ ഷെയ്ഖിന്റെ ശേഖരത്തിലെ എക്സോട്ടിക് കാറുകളിൽ ഒന്ന് മാത്രമാണ് ഹമ്മർ H1 X3. എസ്‌യുവികളുടെ ഏറ്റവും വലിയ ശേഖരവും ഏറ്റവും വലിയ മോട്ടറൈസ്ഡ് മോഡൽ കാറും സ്വന്തമാക്കിയതിന് പുറമെ, ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവിയും റെയിൻബോ ഷെയ്ഖിന്റെ ഉടമസ്ഥതതയിലുണ്ട്. എഴുപത്തി അഞ്ചുകാരനായ ശേഖറും അദ്ദേഹത്തിന്റെ വാഹന ശേഖരവും പലപ്പോഴും വാർത്തകളിൽ തലക്കെട്ടായിട്ടുണ്ട്, ഇദ്ദേഹത്തിന്റെ പേറി ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്താമായുണ്ട്. ദുബായിലെ നാല് മ്യൂസിയങ്ങളിലായി ഇദ്ദേഹത്തിന്റെ വാഹന ശേഖരം കാണാവുന്നതാണ്.
