വിജയ് സേതുപതി നായകനായി  എത്തിയ ചിത്രമാണ്  “ഡിഎസ്‍പി”.വിജയ്സേതുപതിയുടെ ഏറ്റവും അവസാനം  പ്രദര്‍ശനതതിന് എത്തിയ ചിത്രമാണ് ഡിഎസ്‍പി. പൊൻറാം ആണ്   ഈ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ  തിരക്കഥ എഴുതിയിരുന്നതും പൊൻറാം തന്നെയാണ് .അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു.സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ 30 മുതലാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് തുടങ്ങുക. എന്നാൽ ഡിസംബർ 2 ന് തിയേറ്ററുകളിൽ റിലീസ്  ചെയിതു. വിജയ്  സേതുപതി ബോളിവുഡ് ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ‘ജവാൻ’ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഷാരൂഖ് ഖാനാണ്  ഈ ചിത്രത്തിലെ  നായകൻ ആയിട്ട് എത്തുന്നത്.വിജയ് സേതുപതിയെ വാസ്‌കോഡഗാമ എന്ന പോലീസ് ഓഫീസറായിട്ടാണ് ഡിഎസ്പിയിൽ എത്തിയത്.