മദ്യലഹരിയിൽ യുവാവ് പോലീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മദ്യലഹരിയിൽ ആയതുകൊണ്ട് തന്നെ പോലിസുകാരെ ഭീഷണിപ്പെടുത്തുകയാണ് യുവാവ്. തന്നെ അറസ്റ്റ് ചെയ്തതിന് പ്രതികാരം എന്ന പോലെയാമ് യുവാവ് സംസാരിക്കുന്നത്.

തന്നെക്കുറിച്ച് ആർക്കും അറിയല്ലെന്നും വഴുതക്കാട് സ്റ്റേഷനിൽ സംഭവിച്ചത് ആവർത്തിക്കുമെന്നും തന്നെ ജീവനോടെ വിട്ടാൽ പോലീസുകാരെ ശരിയാക്കുമെന്നുമാണ് യുവാവ് പറയുന്നത്. ഒന്നുകിൽ ജീവപര്യന്തം അല്ലെങ്കിൽ കൊല്ലണം. ഇതല്ലാതെ തന്നെ പുറത്ത് വിട്ടാൽ നിങ്ങൾ ആരും ജീവനോടെ കാണില്ലാ എന്നാണ് യുവാവ് പറയുന്നത്. പറയുന്നത് കേട്ടാൽ കക്ഷി ടെറർ ആണെന്ന് തോന്നും .

അതേ രീതിയിൽ തന്നെയാണ് സംസാരവും .എന്നാൽ കാണുന്നവരെ ഞെട്ടിക്കുന്നത് മറ്റൊരു വീഡിയോ ആണ്. രാവിലെ മദ്യ ലഹരിയിൽ നിന്ന് മുക്തനായപ്പോ പോലിസിന്റെ കാല് പിടിക്കുന്ന മറ്റൊരു വീഡിയോയും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിൽ മദ്യലഹരിയിലായതുകൊണ്ട് പറഞ്ഞു പോയതാണെന്നും ഒന്നും ഓർമ്മയില്ലെന്നുമാണ് യുവാവ് പറയുന്നത്. പോലീസിന്റെ കാൽപിടിക്കുകയാണ്. ഇന്നലെ എന്തോ ചെയ്യുമെന്ന് നീ പറഞ്ഞല്ലോ ചെയ്യ് എന്ന് പോലീസ് പറയുന്നണ്ട്. എന്നാൽ പോലീസിന് മുന്നിൽ ഇരുന്ന് കരയുകയാണ് യുവാവ്.