മലയാള സിനിമയിൽ അച്ഛൻ  ശ്രീനിവാസനെ  പോലെ തന്നെ ഓൾ ഇൻ ഓൾ എന്ന്  പറയാം മകൻ വിനീത് ശ്രീനീവാസനെയും. ഇപ്പോൾ  താരം ലഹരി മരുന്നുകളെ കുറിച്ച്  പ്രതികരിച്ചിരിക്കുകയാണ് , ലഹരി ഉപയോഗിച്ചാൽ ക്രീയേറ്റീവിറ്റി ഉണ്ടാകുമെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത് തെറ്റാണു എന്നാണ് വിനീത് പറയുന്നത്. ലഹരി ഉപയോഗിക്കുമ്പോൾ ക്രീയേറ്റി വിറ്റി  ഉണ്ടകുമെന്നു പറയുന്നത് തെറ്റാണു, അതിൽ  അടിമപ്പെട്ടാൽ ജീവിതം നശിക്കും അല്ലാതെ ഒരു തേങ്ങയും ഉണ്ടാകില്ല വിനീത് പറയുന്നു.

ലഹരി മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഏകദേശം 35  വയസ്സ് ആകുന്നതിനുമുന്പ് നമ്മളുടെ ജീവിതം തന്നെ ഉരുകി തീരും അല്ലാതെ ഒരു ക്രിയേറ്റിവിറ്റിയും ഉണ്ടാകില്ല. ഇത് എല്ലായിടത്തും ഉണ്ടാകും. എന്നാൽ ഇത് തെറ്റാണെന്നു ഒരിക്കൽ പോലും ആളുകൾ ചിന്തിക്കുന്നില്ല. ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അത് നമ്മളുടെ ജീവിതത്തെ നശിപ്പിക്കുകക അല്ലാതെ ഒന്നും സംഭവിക്കില്ല .

സിനിമ മേഖലയിൽ ലഹരിമരുന്നു ഉപയോഗിച്ചാൽ ക്രിയേറ്റിവിറ്റി ഉണ്ടാകുമെന്നു വാർത്തകൾ മുൻപ് വന്നിരുന്നു അതിനെതിരെ പ്രതികരിച്ചു കൊണ്ടായിരുന്നു വിനീതിന്റെ ഈ പ്രസ്തവനകൾ. താരം ഇപ്പോൾ അഭിനയിച്ച മുകുന്ദനുണ്ണി  അസോസിയേറ്റ്‌സ് എന്ന ചിത്രം തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ടു പോകുകയാണ്, ഈ ചിത്രം ഇപ്പോൾ തമിഴിലും റീമേക്ക് ചെയ്യുമെന്നും വാർത്തകൾ എത്തിയിരുന്നു.