കഥാപാത്രത്തിന് അനുസരിച്ചു മേക്കോവറുകൾ നടത്തുന്ന സൂപ്പർ ലേഡി താരം ആണ് മഞ്ജു വാര്യർ. താരത്തിന്റെ  പുതിയ ചിത്രമായ ആയിഷ ഇപ്പോൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകാണ്, താൻ ആ ചിത്രത്തിലെ കണ്ണിലെ കണ്ണിലെ എന്ന ഗാനം ചെയ്യ്തതിനു ശേഷം ട്രോളുകൾ പ്രതീഷിച്ചിരുന്നു, അതുപോലെ സംഭവിക്കുകയും ചെയ്യ്തു താരം പറയുന്നു,. ചിത്രത്തിലെ അതിഗംഭീരമായി തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു. ആ ചിത്രത്തിലെ മഞ്ജുവിന്റെ ലുക്കുകൾ തന്നെ വളരെ വത്യസ്തതയാർന്നത് തന്നെയായിരുന്നു.

ആ ഗാനത്തിൽ ചരുണ്ട മുടി ആയിരുന്നു താരത്തിന്റെ, ചതിക്കാത്ത ചന്ദു എന്ന ചിത്രത്തിലെ സലിം കുമാർ അവതരിപ്പിച്ച വിക്ര൦ മാസ്റ്റർ  രീതിയിൽ ആയിരുന്നു താരത്തിന് ലഭിച്ച ട്രോളുകളും. അതുപോലെ തന്നെ മഞ്ജുവാര്യരും പറയുന്നത് താൻ തന്നെ സ്വയം വിശേഷിപ്പിച്ചതും ഡാൻസ് മാസ്റ്റർ വിക്രം എന്നായിരുന്നു. താൻ പ്രതീഷിച്ചതുപോലെ നല്ല രീതിയിൽ ആ ഗാനത്തിന് ട്രോളുകൾ ലഭിച്ചു മഞ്ജു പറയുന്നു.

എന്റെ ഒർജിനൽ മുടി തന്നെയായിരുന്നു അത്, ഞാൻ എന്തായാലും എനിക്ക് വന്ന ട്രോളുകൾ എല്ലാം ആസ്വദിച്ചിരുന്നു. ഈ ചിത്രം അറബികെ ,മലയാളം,ഹിന്ദി,കന്നഡ, തെലുങ്ക്, ഇംഗ്ളീഷ് എന്നി ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. കണ്ണിലെ കണ്ണിലെ എന്ന ഈ ഗാനം തന്നെ ആയിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. ചിത്രത്തിലെ ഗാനത്തിന് കൊറിയോ ഗ്രാഫ് ചെയ്യ്തത് പ്രഭു ദേവ ആയിരുന്നു. മഞ്ജുവിനൊപ്പം മറ്റൊരു മലയാളി താരമായ രാധികയും അഭിനയിച്ചിരുന്നു കൂടാതെ പല വിദേശ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചു. താൻ ഒരുപാടു ആരാധിക്കുന്ന പ്രഭു ദേവക്കൊപ്പം ഇങ്ങനൊരു കൊറിയോഗ്രാഫ് ചെയ്യാൻ കഴിഞ്ഞത് വല്യ ഭാഗ്യം ആണെന്നും മഞ്ജു പറയുന്നു.