ജിത്തു ജോസഫിനെ  പ്രശംസിച്ചു കൊണ്ട് ബോളിവുഡ്, ദൃശ്യം 2  റെക്കോർഡ് വിജയം നേടി കഴിഞ്ഞു. ദൃശ്യം പോലൊരു ഫ്രാഞ്ചൈസി സൃഷ്ടിച്ച് സിനിമാ പ്രവർത്തകര്‍ക്ക് പ്രചോദനമായ ജീത്തു ജോസഫിനെ ആദരവ് തോന്നുന്നുവെന്ന് ബോളിവുഡ് ഫിലിം ക്രിട്ടിക്ക് സുമിത് കേദെൽ ട്വീറ്റ് ചെയ്തു.ഈ ചിത്രം ഇത്രയും ഗംഭീരമാക്കിയതിൽ വളരെ നന്ദിയുണ്ടെന്നും പറയുന്നു. ഈ ചിത്രം ആഗോള തലത്തിൽ സിനിമാക്കാർക്ക് പ്രചോദനമാകാൻ കഴിഞ്ഞു എന്നുമാണ് പറയുന്നത്.


ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ചതിന് ജീത്തു ജോസഫിനോട് വലിയ ആദരവുണ്ട്.നിങ്ങളുടെ എഴുത്തു വളരെ വിസ്മയങ്ങൾ ഉണർത്തിയിരിക്കുന്നു. എല്ലാവരുടെയും ചിന്തകൾ അവസാനിക്കുന്നിടത്ത് നിങ്ങളുടേത് ആരംഭിക്കുകയാണ്.  ജീത്തു ജോസഫിന്റെ ദൃശ്യം മൂന്നാം ഭാഗത്തിനായി ഇനിയും കാത്തിരിക്കുകയാണ് എന്നും ബോളിവുഡിൽ പറയുന്നു. ഈ വർഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂൽ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ് ആണ് ദൃശ്യം 2വിനും ബോളിവുഡിൽ നിന്നുലഭിക്കുന്നത്.
ചിത്രത്തിന് 300  കോടിയോളം ലഭിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. അഭിഷേക് പത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ മുരളി ഗോപി അഭിനയിച്ച കഥപാത്രത്തെ അക്ഷയഖന്ന ആണ് അവതരിപികുന്നത്. സിനിമ കണ്ടിറങ്ങുന്നവർ ജിത്തു ജോസെഫിനെയാണ് പുകഴ്തുന്നതും. ഗീത പ്രഭാകർ എന്ന കഥപാത്രത്തെ തബു ആണ് ചെയ്യുന്നത്.