മലയാള സിനിമയുടെ പ്രേക്ഷക പ്രിയങ്കരിയാണ് മഞ്ജു വാര്യർ. ഇപ്പോൾ താരം കേന്ദ്ര കഥാപാത്രമാകുന്ന ഇന്തോ-അറബിക് ചിത്രം ആയിഷ യുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെക്കാറുണ്ട്.എന്നാലിപ്പോൾ ചിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു പോസ്റ്റ് ആരാധക ശ്രെദ്ധ നേടുകയാണ്. സ്വപ്‍നസാഫല്യം എന്ന അടികുറിപ്പോടോ കൂടിയാണ് പ്രമുഖ ബോളിവുഡ്, കോളിവുഡ് കോറിയോഗ്രാഫറും നടനും സംവിധായകനുമായ പ്രഭുദേവയ്ക്ക് ഒപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചത്.മഞജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ആയിഷക്കു വേണ്ടി നൃത്ത സംവിധനം ചെയ്യാൻ വേണ്ടി എത്തിയതാണ് നടൻ പ്രഭു ദേവ്.

ഒരു ഇടവേളക്കു ശേഷമാണ് താരം മലയാള സിനിമയിൽ എത്തുന്നത്. എം ജയചന്ദ്രൻ പാടിയ പാട്ടിനു വേണ്ടിയാണു പ്രഭു ദേവ് നൃത്തം സംവിധാനം ചെയ്യുന്നത്. പരിശീലനത്തിനിടെ ആണ് മഞ്ജു സ്വപ്‍ന സാഫല്യം എന്ന അടികുറിപ്പോടെ പോസ്റ്റ് പങ്കു വെച്ചത്. പല അഭിമുഖങ്ങളിലും മഞ്ജു പ്രഭു ദേവിനോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞട്ടുണ്ട്. നൃത്തത്തോട് പ്രണയം സൂക്ഷിക്കുന്ന രണ്ടുപേർ ഒന്നിക്കുന്നു എന്നതിനപ്പുറം, പഴയൊരു ആരാധനയുടെ കഥ കൂടി പറയാനുണ്ട് മഞ്ജു വാര്യർക്ക്. തനിക്കേറെ ആരാധന തോന്നിയിട്ടുള്ള താരമാണ് പ്രഭുദേവ എന്ന് ഒരഭിമുഖത്തിൽ മഞ്ജു തുറന്നു പറഞ്ഞിരുന്നു. എന്റെ ഓർമ്മയിൽ ഞാനിങ്ങനെ പടങ്ങൾ വെട്ടി ഒട്ടിച്ചിരുന്നതും കത്തെഴുതാൻ ശ്രമിച്ചിരുന്നതുമൊക്കെ മറ്റൊരാൾക്കായിരുന്നു. അത് ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നു വിളിക്കുന്ന പ്രഭുദേവയ്ക്ക് ആയിരുന്നു.

പ്രഭു ദേവിനോടും തന്റെ ഡാൻസിനോടും ഉള്ള ആരാധനയെ കുറിച്ച് മഞ്ജു പറഞ്ഞത് ഇങ്ങനെ. സിനിമാ പോസ്റ്ററുകളും നെയിം സ്ലിപ്പുകളും താരത്തിന്റെ ചിത്രങ്ങളുമെല്ലാം ശേഖരിച്ചുവയ്ക്കൽ ആയിരുന്നു തന്റെ കൗമാരക്കാലവിനോദമെന്നും മഞ്ജു കൂട്ടിച്ചേർത്തു.ആയിഷയുടെ ചിത്രീകരണം റാസല്‍ഖൈമയിലാണ് നടക്കുന്നത്. ഒരേ സമയം അറബിയിലും, മലയാളത്തിലും ഒന്നിച്ചു ള്ള ഒരു പ്രഥമ സിനിമ എന്നൊരു പ്രത്യേകത ഇതിനുണ്ട്.